ADVERTISEMENT

പതിവായി പാചകം ചെയ്യുന്ന അടുക്കള അല്ലെങ്കില്‍പ്പോലും, കിച്ചന്‍ ക്യാബിനറ്റുകളില്‍ എണ്ണമെഴുക്കും പൊടിയും പറ്റിപ്പിടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്, പ്രത്യേകിച്ച് ഗ്യാസ് സ്റ്റൗവിന് ചുറ്റുമുള്ള ക്യാബിനറ്റുകൾ. ഇവ വൃത്തിയാക്കാന്‍ നല്ല പാടാണ് എന്ന് മാത്രമല്ല, ഒരിക്കല്‍ വൃത്തിയാക്കിയാല്‍ ഇരട്ടി വേഗത്തില്‍ അഴുക്ക് തിരിച്ചു വരികയും ചെയ്യും. 

അടുക്കളയിലെ ക്യാബിനറ്റുകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

വിനാഗിരി ഉപയോഗിച്ച്

എണ്ണമെഴുക്ക്‌ പറ്റിപ്പിടിച്ച ക്യാബിനറ്റുകള്‍ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിനായി, വെളുത്ത വിനാഗിരിയിൽ ഒരു തുണി മുക്കിവയ്ക്കുക. ഇതുപയോഗിച്ച് ക്യാബിനറ്റ് തുടയ്ക്കുക.  ഇങ്ങനെ ഒരു 10 മുതൽ 15 മിനിറ്റ് വരെ ഇരിക്കട്ടെ, തുടർന്ന് നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് തുടയ്ക്കുക. 

സോപ്പ് + ബേക്കിംഗ് സോഡ + വിനാഗിരി

ഒരു കപ്പ് വൈറ്റ് വിനാഗിരി, നാലഞ്ചു തുള്ളി ലിക്വിഡ് സോപ്പ്, ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ, വെള്ളം എന്നിവ ഒരു സ്പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ഇത് നന്നായി കുലുക്കി യോജിപ്പിച്ച ശേഷം, ക്യാബിനറ്റുകളില്‍ സ്പ്രേ ചെയ്യുക. പതിനഞ്ചു മിനിറ്റിന് ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു കളയുക.

ഡിഷ്‌വാഷ് + ചൂടുവെള്ളം

പത്രം കഴുകുന്ന ഡിഷ്‌വാഷ് ലിക്വിഡ് ചെറുചൂടുവെള്ളത്തില്‍ ലയിപ്പിക്കുക. ഇത് ക്യാബിനറ്റുകള്‍ക്ക് മുകളില്‍ പുരട്ടി തുടച്ചുകളയുക.

ചെറുനാരങ്ങാ നീര് ഉപയോഗിച്ച്

വൃത്തിയാക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒരു വഴിയാണ് നാരങ്ങാനീര്. നാരങ്ങ നീര് വെള്ളത്തിൽ കലർത്തി ക്യാബിനറ്റുകളിൽ തളിക്കാം. ഇത് പെട്ടെന്നുതന്നെ തുടച്ചെടുക്കണം. ഇതിന്‍റെ അസിഡിക് സ്വഭാവം വൃത്തിയാക്കൽ പ്രക്രിയ കൂടുതൽ സുഗമമാക്കും.

ശ്രദ്ധിക്കുക, ഏതു രീതി ഉപയോഗിച്ചാലും, സോപ്പും വിനാഗിരിയും ബേക്കിംഗ് സോഡയുമെല്ലാം ക്യാബിനറ്റുകളില്‍ നിന്നും പൂര്‍ണ്ണമായും വൃത്തിയാക്കി നീക്കാന്‍ മറക്കരുത്. ഇവയുടെ അവശിഷ്ടങ്ങള്‍ തങ്ങിനില്‍ക്കുന്നത് ക്യാബിനറ്റ് പെട്ടെന്ന് കേടായിപ്പോകാന്‍ കാരണമാകും.

English Summary:

Easy to Clean Kitchen Cabinets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com