പീത്‍സ തനിയെ ഉണ്ടാക്കി, ആസ്വദിച്ച് കഴിച്ച് ശ്രിന്ദ
Mail This Article
പീത്‍സ ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ച് മലയാളികളുടെ പ്രിയനടി ശ്രിന്ദ. ചീസും പച്ചക്കറികളുമെല്ലാം ചേര്‍ത്ത പീത്‍സയുടെ ബേസ് ഉണ്ടാക്കുന്നത് മുതലുള്ള ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. ആദ്യം തന്നെ മാവ് കുഴച്ച് പരത്തി പീത്‍സയുടെ ബേസ് ഉണ്ടാക്കുന്നു. ഇതിനു മുകളിലേക്ക് സോസ് ഒഴിക്കുന്നു. ഇതിനു മുകളില്‍ ചീസ് വിതറുന്നു. ശേഷം വെജിറ്റബിള്‍സ് പരത്തുന്നു. ഇത് നേരെ അടുപ്പിനുള്ളിലേക്ക് കയറ്റി വയ്ക്കുന്നു.
വെന്തു വരുന്ന പീത്‍സയെടുത്ത് ആസ്വദിച്ച് കഴിക്കുന്ന നടിയെയും വിഡിയോയില്‍ കാണാം.
ഹെൽത്തി പീത്‍സ വീട്ടില്‍ ഉണ്ടാക്കാം
സാധാരണയായി എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് പീറ്റ്സ. ഇനി കഴിക്കാന്‍ കൊതി തോന്നുമ്പോള്‍ നല്ല ഹെല്‍ത്തി പീറ്റ്സ വീട്ടില്‍ ഉണ്ടാക്കിയാലോ? ദോശമാവ് ഉപയോഗിച്ച് വീട്ടില്‍ത്തന്നെ നല്ല അടിപൊളി പീറ്റ്സ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
1.അധികം പുളിപ്പില്ലാത്ത ദോശമാവ് – ഒരു വലിയ സ്പൂൺ
2.തക്കാളി – ഒന്നര വലിയ സ്പൂൺ
കാപ്സിക്കം(ചെറുത്) – രണ്ട്
ഒലീവ്സ് (ബ്ലാക്ക്, ഗ്രീൻ) – 6 വീതം
സവാള(വലുത്) – ഒന്ന്
3.ചീസ് ഗ്രെയ്റ്റ് ചെയ്തത് – 50 ഗ്രാം
4.ടൊമാറ്റോ സോസ് – ആവശ്യത്തിന്
ചില്ലി സോസ് – ആവശ്യത്തിന്
വൈറ്റ്സോസ് – ആവശ്യത്തിന്
ഒറിഗാനോ ലീവ്സ് – രണ്ട്
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകൾ ചെറുതായി അരിഞ്ഞുവയ്ക്കുക.
ദോശക്കല്ല് ചൂടാക്കി ദോശമാവ് കുറച്ചു കട്ടിയിൽ പരത്തുക.പകുതി വേവാകുമ്പോൾ അതിനു മീതെ ആദ്യം തക്കാളി, സവാള, കാപ്സിക്കം, ഒലീവ്സ് എന്ന ക്രമത്തിൽ ലെയറുകളായി നിരത്തുക.
ഇതിനു മുകളിൽ ഗ്രെയ്റ്റ് ചെയ്ത ചീസ് വിതറുക. സോസുകൾ ഓരോന്നായി ഒഴിച്ച് അതിനു മീതെ ഒറിഗാനോ ലീവ്സ് പൊടിച്ചിടുക.മാവ് മുഴുവൻ വേവുന്നതുവരെ മൂടിവച്ച് വേവിക്കുക. ഈ നേരംകൊണ്ട് ചീസും ഉരുകി ചേർന്നിരിക്കും.