ADVERTISEMENT

മിക്ക അടുക്കളയിലും കാണും കറ പിടിച്ച സ്റ്റീൽ അരിപ്പകൾ. ഇത്തരം അരിപ്പകൾ വൃത്തിയാക്കിയെടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.  സ്‌ക്രബർ ഉപയോഗിച്ച് എത്ര ഉരച്ചു കഴുകിയാലും ഈ കറകൾക്കു വലിയ മാറ്റമൊന്നും സംഭവിക്കുകയില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? ഉപയോഗിക്കാൻ പറ്റുന്നിടത്തോളം ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്നവരാണ് ഏറെയും. എന്നാൽ ഇനി ഇത്തരം അരിപ്പകൾ കറ പിടിച്ചെന്ന് കരുതി ഒഴിവാക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ പുത്തൻ പോലെ തിളക്കമുള്ളതാക്കാം. ഒരല്പം പോലും കറ എവിടെയും കാണാത്ത രീതിയിൽ അരിപ്പകളെ വെളുപ്പിച്ചെടുക്കുന്ന വിദ്യ പരിചയപ്പെടുത്തിയിരിക്കുന്നത് @bequickrecipes എന്ന ഇൻസ്റ്റഗ്രാം പേജിലാണ്. 

അരിപ്പകളിലെ കറ കളയുന്നതിനായി ഒരു ടീസ്പൂൺ ബേക്കിങ് സോഡയും രണ്ടു ടേബിൾ സ്പൂൺ സിന്തറ്റിക് വിനാഗിരിയും ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷ് ലിക്വിഡും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഡിഷ് വാഷ് ലിക്വിഡിന് പകരമായി സോപ്പ് പൊടിയും ഉപയോഗിക്കാവുന്നതാണ്. ഇവ മിക്സ് ചെയ്തതിലേക്കു അരിപ്പകൾ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം. അടുത്തതായി ഇവ തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചതിനു ശേഷം തീ കുറച്ച് ഒരു മിനിട്ട് കൂടി അടുപ്പിൽ തന്നെ വയ്ക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഉപയോഗിക്കാത്ത ടൂത്ത്ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ  ഉരച്ച് കഴുകിയെടുക്കാം. അരിപ്പകളിലെ കറകൾ നിശേഷം മാറുകയും പുത്തൻ പോലെ വെട്ടി തിളങ്ങുകയും ചെയ്യുന്നതായി കാണാം.

tea-stainer-tips
Image Credit:Naturecreator/Istock

ഈ വിദ്യ വളരെയേറെ ഉപകാരപ്രദമാണെന്നാണ് വിഡിയോ കണ്ടവരിലേറെപേരും പറയുന്നത്. കുറച്ചു വെള്ളത്തിൽ വിനാഗിരി ഒഴിച്ചതിനു ശേഷം അരിപ്പകളിട്ടു തിളപ്പിച്ചാലും എളുപ്പത്തിൽ കറ കളഞ്ഞെടുക്കാമെന്നും ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകേണ്ട ആവശ്യമില്ലെന്നും ചിലർ തങ്ങൾ പരീക്ഷിക്കുന്ന വിദ്യകളും വിഡിയോയുടെ താഴെ കമെന്റായി കുറിച്ചിട്ടുണ്ട്. കറപിടിച്ച അരിപ്പകൾ ഉപയോഗിക്കാതെ ഇരിക്കുന്നുണ്ടെങ്കിൽ ഇനി ഈ ടിപ് പരീക്ഷിച്ചു നോക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com