ADVERTISEMENT

ശരീരഭാരം കുറയ്ക്കുന്നതിനുള്ള യാത്ര അത്ര എളുപ്പമല്ല. കൃത്യമായ ഡയറ്റ് പിന്തുടരുക എന്നത് ചിലരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരിക്കും. ഭക്ഷണം നിയന്ത്രിച്ചു കഴിയുമ്പോൾ വിശപ്പ് അനുഭവപ്പെടും. രാത്രിയിലായിരിക്കും മിക്കപ്പോഴും വിശപ്പ് വന്നു ബുദ്ധിമുട്ടിക്കുക. ആ സമയത്ത് ഡയറ്റിന്റെ കാര്യമെല്ലാം മറന്നു നല്ലതുപോലെ ഭക്ഷണം കഴിക്കുകയും ചെയ്യും. സ്വാഭാവികമായും ശരീരഭാരം നിയന്ത്രിക്കുക എന്നത് നടപ്പിലാക്കാൻ കഴിയുകയില്ല. എന്നാൽ ഇനി പറയുന്നവ തയാറാക്കി കഴിച്ചു നോക്കൂ. വിശപ്പിനെ അടിച്ചമർത്താനും ഏറെ നേരം വിശക്കാതിരിക്കാനും ഇവ സഹായിക്കും. 

തടി വേഗത്തിൽ കുറയ്ക്കണോ? ഇനി ഫ്ളക്സ് സീഡ് ഇങ്ങനെ കഴിച്ചോളൂ

ഫ്ളാക്സ് വിത്തിലെ ഫൈബര്‍ തോത് വിശപ്പ് നിയന്ത്രിക്കുന്നു. 

∙ കാൽ കപ്പ് ഫളക്സ് സീഡ് ഒരു ചട്ടിയിൽ വറുത്തെടുക്കാം. ചൂടാകുമ്പോൾ ഫ്ളക്സ് സീഡ് പൊട്ടും അപ്പോൾ മാറ്റാം. അതേ ചട്ടിയിൽ ഇത്തിരി ബദാം, കശുവണ്ടി തൊലി കളഞ്ഞ നിലക്കടല, അതും വറുത്തെടുക്കാം. ശേഷം വെളുത്ത എള്ളും വറുത്തെടുക്കണം. എള്ള് ഒഴികെ ബാക്കിയുള്ളവ  മിക്സിയിൽ പൊടിച്ചെടുക്കാം. തരുതരുപ്പായി പൊടിക്കണം. ശേഷം മധുരം വേണമെങ്കിൽ ഇത്തിരി ശർക്കര പാനി തയാറാക്കി പൊടിയിൽ ചേർക്കാം. ആവശ്യത്തിനുള്ള നെയ്യും വറുത്ത എള്ളും ചേർത്ത് നന്നായി യോജിപ്പിച്ച് ഉരുളകളാക്കി എടുക്കാം. ഹെൽത്തി ലഡു റെഡി.  കൂടാതെ ഫ്ളക്സ് സീഡിന്റെ പൊടി ഗോതമ്പ് പൊടിയുടെ കൂടെ ചേർത്ത് ചപ്പാത്തി ഉണ്ടാക്കാവുന്നതാണ്.

Representative image. Photo Credit:5 second Studio/Shutterstock.com
Representative image. Photo Credit:5 second Studio/Shutterstock.com

ഉലുവ വെള്ളം 

നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ഉലുവ. ഉലുവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അമിതമായ വിശപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. ദിവസവും രാവിലെ കുടിക്കുന്നതാണ് ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വയറു നിറഞ്ഞ പ്രതീതി ജനിപ്പിക്കും. അധിക ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. 

ഗ്രീൻ ടീ/ കട്ടൻ കാപ്പി

ഒരു ഗ്ലാസ് ചായയിലോ കാപ്പിയിലോ ആയിരിക്കും ഭൂരിപക്ഷം പേരുടെയും ദിവസമാരംഭിക്കുക. എന്നാലിനി ഗ്രീൻ ടീയോ കട്ടൻ കാപ്പിയോ കഴിച്ചു നോക്കൂ. വിശപ്പിനെ ശമിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പാനീയങ്ങളാണിവ. കലോറി വളരെ കുറവ് മാത്രമേയുള്ളൂ എന്നതും ഇവയുടെ ഒരു പ്ലസ് പോയിന്റാണ്. കുറച്ചേറെ സമയം വിശപ്പിനെ പിടിച്ചു നിർത്താനും സാധിക്കും. ഇടനേരങ്ങളിൽ സ്നാക്ക്സ് കഴിക്കുന്നതൊഴിവാക്കുകയും ചെയ്യാം. 

ഫൈബർ കൂടുതലടങ്ങിയവ 

ഓട്സ്, ബ്രോക്കോളി, കടല, ആപ്പിൾ, പയർ തുടങ്ങിയ നാരുകൾ ധാരാളമായി അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിലെല്ലാം തന്നെ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ഭക്ഷണം അധികം കഴിക്കുക എന്ന പ്രവണത ഒഴിവാക്കാൻ കഴിയും. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത്  വിശപ്പിനെ ശമിപ്പിക്കാൻ സഹായകരമാണ്.

ഫ്ലാക്സ് സീഡ് 


ശരീരഭാരം കുറയ്ക്കണമെന്നുള്ളവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്ലാക്സ് സീഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് വിശപ്പിനെ നിയന്ത്രിക്കാൻ ഈ വിത്തുകൾക്ക് കഴിയും. കൂടാതെ, ധാരാളമായി ഫൈബറും ഇതിലുണ്ട്. ഫ്ലാക്സ് സീഡ് രാത്രി ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് ഉത്തമം.

English Summary:

Weight Loss Journey Diet Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com