ADVERTISEMENT

ഏഴായിരത്തിഅഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുണ്ട് നമ്മുടെ രാജ്യത്തിന്‌. അതുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന മീന്‍ വിഭവങ്ങള്‍ എല്ലാ ഭാഗത്തുമുണ്ട്. ഓരോ സംസ്ഥാനത്തും തനതായ മീന്‍ രുചികളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അമ്പതു മീന്‍ വിഭവങ്ങളുടെ കൂട്ടത്തിലും ഇവയില്‍ ഒന്ന് ഇടംപിടിച്ചു. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയാറാക്കിയ 'ലോകത്തിലെ ഏറ്റവും മികച്ച 50 മീന്‍ വിഭവങ്ങളുടെ പട്ടികയില്‍, ബംഗാളില്‍ നിന്നുള്ള ചിൻഗ്രി മലായ് കറി 31-ാം സ്ഥാനം നേടി.

തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയ ചെമ്മീന്‍ കറിയാണ് ചിന്‍ഗ്രി മലായ്. കട്ടിയുള്ള ഈ ക്രീമി ചെമ്മീന്‍ കറി ചോറിനൊപ്പമാണ് സാധാരണ കഴിക്കുന്നത്.

ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ മെക്‌സിക്കോയിൽ നിന്നുള്ള ചെമ്മീൻ വിഭവമായ കാമറോൺസ് എൻചിപോട്‌ലഡോസ് ഒന്നാമതെത്തി. സെൻട്രൽ മെക്സിക്കോയിൽ നിന്നുള്ള ഒരു പരമ്പരാഗത മെക്സിക്കൻ വിഭവമാണ് ഇത്. തക്കാളി, ഹോട്ട് പെപ്പര്‍, ഇഞ്ചി എന്നിവയുടെ മിശ്രിതത്തിൽ ചെമ്മീൻ മാരിനേറ്റ് ചെയ്തുണ്ടാക്കുന്ന വിഭവമാണ് ഇത്. 

ജപ്പാനിൽ നിന്നുള്ള കൈസെൻഡൻ, ഇന്തൊനീഷ്യയിൽ നിന്നുള്ള പെംപെക് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. പരമ്പരാഗത ജാപ്പനീസ് ഡോണ്‍ബുരി അഥവാ റൈസ്ബൗള്‍ വിഭവം ആണ് കൈസെൻഡൻ. ഒരു ബൗള്‍ ചോറില്‍ അസംസ്കൃത മത്സ്യവിഭവമായ സാഷിമി വച്ചാണ് ഇത് ഉണ്ടാക്കുന്നത്. മീനും മരച്ചീനിയും ഉപയോഗിച്ച് നിർമിക്കുന്ന പരമ്പരാഗത ഇന്തോനേഷ്യൻ മത്സ്യ കേക്ക് ആണ് പെംപെക്. ഈ വിഭവത്തിൻ്റെ യഥാർത്ഥ ഉത്ഭവം ദക്ഷിണ സുമാത്ര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പാലംബാംഗ് നഗരമാണ്. 

പോർച്ചുഗൽ വിഭവമായ അമീജോസ് എ ബുൾഹാവോ പാറ്റോ, ജപ്പാനില്‍ നിന്നുള്ള ടെക്കാഡോൺ, ഒട്ടോറോ നിഗിരി സുഷി, ഫിൻലാൻഡിലെ ലോയിമുലോഹി, ജപ്പാനിലെ ചുതോരോ നിഗിരി സുഷി, ഗ്രീക്ക് ദ്വീപായ സിമിയില്‍ നിന്നുള്ള സിമിയാക്കോ ഗാരിഡാകി, ജമൈക്കന്‍ വിഭവമായ പെപ്പേഡ് ഷ്രിംപ്സ് എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തിയ മറ്റു വിഭവങ്ങള്‍.

English Summary:

Top Fish Dishes Taste Atlas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com