ADVERTISEMENT

പലതരത്തിലുള്ള വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. സംസ്കാരത്തിലും വസ്ത്രധാരണ രീതിയിലും മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ വ്യത്യസ്‍തത പുലർത്തുന്നവരാണ് ഭാരതീയർ. രാജ്യത്തിന്റെ പല കോണുകളിലും അവർക്കു മാത്രം സ്വന്തമായ രുചികളുണ്ടാകും. അത്തരത്തിലൊരു രുചി ആസ്വദിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഭിരാമി സുരേഷ്. രാജസ്ഥാനി താലിയിലെ വ്യത്യസ്ത വിഭവങ്ങൾ  കഴിക്കാനായി അഭിരാമിയ്‌ക്കൊപ്പം സഹോദരി അമൃത സുരേഷുമുണ്ട്. രാജസ്ഥാന്റെ തനതു വിഭവങ്ങൾ ഏറെ രുചികരമാണെന്നും ഒരിക്കലെങ്കിലും കഴിച്ചു നോക്കണമെന്നും പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട് അഭിരാമി. 

നിരവധി വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് രാജസ്ഥാനി താലി. സംസ്ഥാനത്തിന്റെ പരമ്പരാഗത രുചികളാണ് പ്ലേറ്റിൽ നിറഞ്ഞിരിക്കുന്നത്. ഓരോന്നും കഴിച്ചു നോക്കിയതിനു ശേഷം അവയുടെ രുചി അതികേമമാണെന്നു മുഖഭാവങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട് അഭിരാമി. എന്നാൽ വിഡിയോയിൽ  ശ്രദ്ധിക്കാതെ, വിഭവസമൃദ്ധമായ ആ രുചികൾ ഓരോന്നും ആസ്വദിച്ചു കഴിക്കുകയാണ് അമൃത. ദാൽ ബട്ടി ചുർമ, ഘട്ടെ കി സബ്‌ജി, കേർ സാംഗ്രി, ലാൽ മാസ്, ബജ്‍രെ കി റൊട്ടി, മൂങ്   ദാൽ ഹൽവ, ചാസ് തുടങ്ങി നിരവധി വിഭവങ്ങളാണ് പരമ്പരാഗത രാജസ്ഥാനി താലിയിലെ പ്രധാന വിഭവങ്ങൾ.

ബെംഗഗളൂരു, വൈറ്റ്ഫീൽഡിലുള്ള രാജ്പുതാന റസ്റ്ററന്റിൽ നിന്നുമാണ് ഈ പുതുരുചി അറിയുന്നതെന്നും തന്റെ രുചിമുകുളങ്ങൾക്കു അത് മികച്ച അനുഭവമായിരുന്നു എന്നും താരം വിഡിയോയ്ക്കു താഴെ കുറിച്ചിട്ടുണ്ട്. ഗന്ധം കൊണ്ടും ചേർത്തിരിക്കുന്ന മസാലയുടെ വ്യത്യസ്തത  കൊണ്ടും ഓരോ വിഭവങ്ങളും ഒന്നിനൊന്നു മെച്ചമായിരുന്നു എന്നും അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപോയെന്നും കൊടുക്കുന്ന പണത്തിന് യാതൊരു തരത്തിലുള്ള നഷ്ടവും സംഭവിക്കുകയില്ല എന്നുള്ള ഉറപ്പും അഭിരാമി നൽകുന്നുണ്ട്. ഈ വിരുന്ന് ആസ്വദിച്ചാൽ നിങ്ങളുടെ രുചി മുകുളങ്ങൾ നിങ്ങൾക്ക് നന്ദി പറയുമെന്നും താരം ഒടുവിലായി കൂട്ടിച്ചേർക്കുന്നു. 

English Summary:

Rajasthani Thali Experience Amrita Abhirami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com