ADVERTISEMENT

പെട്ടെന്ന് ലഭ്യമായതും എല്ലാവര്‍ക്കും ഇഷ്ടമുള്ളതും പൊതുവേ ആരോഗ്യകരമായി കരുതിപ്പോരുന്നതുമായ ഒന്നാണ് കപ്പലണ്ടി നിലക്കടല. ഇടനേരങ്ങളില്‍ കൊറിക്കാന്‍ വളരെ മികച്ച ഒരു ഭക്ഷണമാണിത്. ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ, തയാമിനും നിയാസിനും റൈബോഫ്ലേവിനും ഫോളിക് ആസിഡും, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, ആന്‍റി ഓക്സിഡന്റുകൾ എന്നിവയുമുണ്ട്.

കുറച്ചു കഴിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറയും എന്നതാണ് നിലക്കടലയുടെ മറ്റൊരു പ്രത്യേകത. ഇത് ഭാര നിയന്ത്രണത്തിന്‌ സഹായിക്കുന്നു. എന്നാല്‍ മറ്റു ഭക്ഷണങ്ങള്‍ കഴിച്ച ശേഷം മേമ്പൊടിയായി നിലക്കടല കഴിക്കുന്നത് ഭാരം കൂട്ടും. 

healthy-peanut
Image Credit: fcafotodigital/Istock

ഗ്ലൈസീമിക് ഇൻഡെക്സും കാർബോ ഹൈഡ്രേറ്റും കുറഞ്ഞതായതിനാല്‍ നിലക്കടല പ്രമേഹരോഗികൾക്കും നല്ലതാണ്. എന്നാൽ ഊർജം കൂടുതലായതിനാല്‍ ഇവ ധാരാളം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. കൂടാതെ കൂടുതല്‍ കഴിച്ചാല്‍,  ചിലരിൽ നെഞ്ചെരിച്ചിലും ഗ്യാസ് പ്രശ്നങ്ങളും ഉണ്ടാവാം. അതിനാല്‍ ഒരു ദിവസം ഒരുപിടി നിലക്കടല എന്ന തോതില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.

Photo Credit: Mohammed Sohail Khan/ Istockphoto
Photo Credit: Mohammed Sohail Khan/ Istockphoto

തടി കുറയ്ക്കാന്‍ നിലക്കടല ഇങ്ങനെ കഴിക്കാം

പ്രത്യേക രുചികള്‍ ചേര്‍ക്കാത്തതും സംസ്കരണത്തിന്‌ വിധേയമാകാത്തതുമായ നിലക്കടലയാണ് എപ്പോഴും നല്ലത്. ഇതില്‍ അടങ്ങിയ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാന്‍ ഇത് പുഴുങ്ങി ഉപയോഗിക്കാം. വേവിക്കാത്ത നിലക്കടലയുടെ പകുതി കൊഴുപ്പ് മാത്രമേ വേവിച്ചതില്‍ ഉണ്ടാവൂ. വേവിച്ച നിലക്കടലയില്‍ കലോറിയും കുറവായിരിക്കും 

നിലക്കടല കൊണ്ട് രുചികരമായ ചാട്ട് ഉണ്ടാക്കാം

ഇടനേരങ്ങളില്‍ കഴിക്കാന്‍ രുചികരമായ നിലക്കടല ചാട്ട് എളുപ്പത്തില്‍ തയ്യാറാക്കാം. ഇതിനായി കുറച്ച് നിലക്കടല എടുത്ത് കുക്കറില്‍ ഇട്ടു വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് തക്കാളി, സവാള, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞിടുക. നാരങ്ങാനീരും ഉപ്പും കൂടി ചേര്‍ത്ത ശേഷം, നന്നായി മിക്സ് ചെയ്ത് കഴിക്കാം.

English Summary:

Healthy Peanut Snack Recipe weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com