ADVERTISEMENT

വിറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും മഗ്നീഷ്യം, പൊട്ടാസ്യം മുതലായ ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനുമെല്ലാം ഇത് ഗുണം ചെയ്യും. കൂടാതെ മികച്ച ദഹനത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും, വയറിന് ആദ്യമേ പ്രശ്നമുള്ള ആളുകള്‍ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വേദം പറയുന്നു. എന്നാൽ മറ്റുള്ളവർക്ക് പേരക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കുടലിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവരോ ദഹനപ്രശ്നങ്ങൾ കുറവുള്ളവരോ പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം, കാരണം അവ കുടലിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പേരക്കയിലെ ഉയർന്ന നാരുകൾ ദഹന പ്രശ്നങ്ങള്‍ ഉള്ള  ആളുകളെയും ബാധിക്കും.

guava-fruit-morning
Image Credit: Anna Quelhas/Shutterstock

 ദഹിക്കാൻ സമയമെടുക്കുന്നതിനാലും ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ വെറും വയറ്റിൽ പേരയ്ക്ക ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു. എന്നാല്‍, നല്ല ദഹനശേഷിയുള്ളവർക്കും ഒഴിഞ്ഞ വയറ്റിൽ നാരുകൾ കഴിച്ചു ശീലമുള്ളവര്‍ക്കും ഇങ്ങനെ കഴിക്കുന്നത് കുഴപ്പമില്ല. മാത്രമല്ല, ഇതിന് പലവിധ ഗുണങ്ങളുമുണ്ട്. 

ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് ദഹനത്തെ സഹായിക്കും. സ്ഥിരമായി ഇങ്ങനെ കഴിക്കുന്നത് മലബന്ധം അകറ്റും.

ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി വിവിധ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനാൽ രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും. കണ്ണുകളുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. പേരയ്ക്ക കഴിക്കുന്നവരിൽ രക്തസമ്മർദ്ദം കുറയുന്നതായി പഠനം പറയുന്നു. പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകളും മഗ്നീഷ്യവും ഇത് പേശികൾക്കും ഞരമ്പുകൾക്കും വിശ്രമം നൽകുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കും.

Image Credits: OGphoto/ www.istockphoto.com/
Image Credits: OGphoto/ www.istockphoto.com/

ആന്‍റി ഓക്സിഡൻറുകൾ, മഗ്നീഷ്യം, വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയുടെ പവർഹൗസ് ആയതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പേരയ്ക്ക ഗുണം ചെയ്യും. പൊട്ടാസ്യം ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ നാരുകൾ സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളാലും വൈറ്റമിൻ സിയാലും സമ്പന്നമായതിനാല്‍ ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിലെ പാടുകള്‍ അകറ്റാനും സഹായിക്കുന്നു. പേരക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ചർമ്മത്തെ ചെറുപ്പവും ആരോഗ്യവും നിലനിർത്താൻ കഴിയും. കൂടാതെ ഇത് ചര്‍മ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു.

പേരയ്ക്ക കൊണ്ടുള്ള ഈ വിഭവം സൂപ്പർ

വിളർച്ച ഒരു പരിധിവരെ പരിഹരിക്കാൻ പേരക്ക വളരെ നല്ലതാണ്. ഉയർന്ന ഗുണങ്ങളുള്ള എളിയ പഴമായി പേരയ്ക്ക തലയുയർത്തി നിൽക്കുന്നു.കൂടുതൽ പേരയ്ക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പേരമരത്തിന്റെ വേരു മുതൽ പേരയില വരെ നിറയെ ആരോഗ്യ ഗുണങ്ങൾ ആണ്. ആരോഗ്യകരമായ നിരവധി ഗുണങ്ങൾ പേരക്കയ ഒരു സൂപ്പർ പഴമായി വിശേഷിപ്പിക്കുന്നു. ഈ പഴത്തിൽ 80% ജലാംശം ഉണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് വിറ്റമിൻ എയുടെ സമ്പന്നമായ പേരയ്ക്ക. അപ്പോൾ ഇത്രയും ഗുണങ്ങളുള്ള പേരയ്ക്കകൊണ്ട് ഒരു ജൂസ് ആവാം അല്ലേ.

ചേരുവകൾ

പഴുത്ത പേരയ്ക്ക ഒന്ന്

പാൽ ഒരു കപ്പ്

പഞ്ചസാര ഒരു ടീസ്പൂൺ

തയാറാക്കേണ്ട വിധം

നല്ല പഴുത്ത  പേരക്ക പിന്നെ കുറച്ച് തണുത്ത പാലും ആവശ്യമെങ്കിൽ മാത്രം കുറച്ച് പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ എനർജറ്റിക്കായ ഒരു ബ്യൂട്ടിഫുൾ ജൂസ് റെഡിയായി.

English Summary:

Guava Benefits Empty Stomach Ayurveda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com