ADVERTISEMENT

അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട ഒരുപാട് നുറുങ്ങുകളുണ്ട്, പാചകം എളുപ്പമാക്കുവാന്‍ സഹായിക്കുന്നവയുമുണ്ട്. കറിയിൽ ഉപ്പിടാൻ നോക്കുമ്പോഴാണോ ഉപ്പ് കട്ടപിടിച്ചിരിക്കുന്നത് കാണുന്നത്? പരിപ്പ് കറിവയ്ക്കാൻ എടുക്കുമ്പോൾ നിറയെ ചെള്ളാണോ? അവശ്യസാധനങ്ങൾ വൃത്തിയായി സൂക്ഷിച്ചു വയ്ക്കാൻ ചില ടിപ്സ്.

∙ ഉപ്പിട്ടു വയ്ക്കുന്ന ഭരണിയുടെ ഉള്ളിൽ അൽപം അരിമണി വിതറിയശേഷം ഉപ്പിട്ടാൽ കട്ടകെട്ടാതിരിക്കും

∙ പരിപ്പു പാത്രത്തിൽ, ഒരു കിലോ പയറിനു 10—15 എന്ന കണക്കിൽ ഗ്രാമ്പൂ ഇട്ടു വച്ചാൽ ചെള്ളു കടക്കാതിരിക്കും.

Representative Image∙ vikif/ Istock
Representative Image∙ vikif/ Istock

∙ പനീർ കേടുകൂടാതിരിക്കാൻ, ബ്ലോട്ടിങ് പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ വയ്ക്കുക.

∙ അരിപ്പൊടിയും മൈദയും ഇട്ടു വയ്ക്കുന്ന പാത്രത്തിൽ രണ്ടു വഴനയില ഇട്ടാൽ പൊടിയിൽ ഈർപ്പം പിടിക്കാതിരിക്കും.

∙ പ്ലാസ്റ്റിക് പാത്രങ്ങളിലെ അഴുക്കുകളയാൻ അവ അൽപം ബ്ലീച്ചിങ് പൗഡർ ചേർത്ത ചൂടുവെള്ളത്തിൽ മുക്കി വച്ചശേഷം കഴുകുക.

∙ വറ്റൽമുളക് അരയ്ക്കുന്നതിനു മുമ്പ് അൽപസമയം കുതിർത്ത ശേഷം അരച്ചാൽ വേഗത്തിൽ അരഞ്ഞു കിട്ടും.

∙ സോപ്പു വെള്ളത്തിൽ അൽപം വിനാഗിരി ചേർത്തതു കൊണ്ടു പാത്രം കഴുകിയാൽ പാത്രങ്ങളിലെ മെഴുക്കും മണവും എളുപ്പം നീക്കം ചെയ്യാം.

∙ നൂഡിൽസും പാസ്തയും മറ്റും വേവിക്കുന്ന വെള്ളത്തിൽ അൽപം എണ്ണയൊഴിച്ചാൽ കുഴഞ്ഞുപോകാതിരിക്കും.

English Summary:

Keep Kitchen Essentials Fresh Longer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com