ഫ്രീസറിനുള്ളില്‍ ഐസ് കട്ടപിടിക്കുന്നത് എളുപ്പത്തിൽ മാറ്റണോ? ഈ ട്രിക്ക് മതി
Mail This Article
ഫ്രിജിലെ ഫ്രീസറിനുള്ളിൽ ഐസ് കുമിഞ്ഞ് കൂടിയ കാഴ്ച മിക്കവരും കണ്ടിട്ടുണ്ടാകും. പല വീടുകളിലെയും ഫ്രിജിന്റെ ഫ്രീസർ തുറന്ന് നോക്കിയാൽ ഐസ് കട്ട പിടിച്ച് നിറഞ്ഞിരിക്കുന്നത് കാണാം. ഫ്രീസറിലെ ഐസ് അലിയിക്കുവാനായി ഫ്രിജിൽ തന്നെ ഓപ്ഷനുണ്ടെങ്കിലും അത് പലപ്പോഴും കാര്യമായി പ്രയോജനം ഉണ്ടാക്കാറില്ല. ഇങ്ങനെ രൂപപ്പെടുന്ന ഐസ് കളയാൻ ചിലപ്പോൾ നമ്മൾ ഫ്രിജ് അങ്ങ് ഓഫ് ചെയ്തു വയ്ക്കും. പക്ഷേ പിന്നീട് ഫ്രിജ് വൃത്തിയാക്കി എടുക്കുക ടാസ്കാണ്.
ഫ്രിജിലെ ഐസ് തെർമോസ്റ്റാറ്റ് കേടാകുമ്പോഴാണ് ഇത്തരത്തിൽ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത്. ഫ്രിജിനുള്ളിൽ ആവശ്യത്തിന് തണുപ്പായി കഴിഞ്ഞാൽ ഈ തണുപ്പ് ഓട്ടോമാറ്റിക് ആയി കുറയ്ക്കുന്ന ഒന്നാണ് തെർമോസ്റ്റാറ്റ്. തെർമോസ്റ്റാറ്റ് ഫ്രിജിന്റെ കംപ്രസറിനെ ഓട്ടോമാറ്റിക് ആയി ഓഫാക്കുന്നു. എന്നാൽ, ഇത് കേടാകുമ്പോൾ ഫ്രിജിൽ തണുപ്പ് കൂടുകയും ഐസ് കട്ട പിടിക്കുകയും ചെയ്യുന്നു. അതുപോലെ, ഫ്രിജിലെ ഫ്രീസർ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്ന പ്രശ്‌നമുണ്ടാകും.
ഐസ് കട്ടപിടിക്കുന്നത് എളുപ്പത്തിൽ നീക്കാം
ഫ്രീസറിൽ കട്ടപിടിക്കുന്ന ഐസ് എളുപ്പത്തിൽ എങ്ങനെ നീക്കം ചെയ്യാൻ എളുപ്പമുള്ള ഒരു വഴിയുണ്ട്. ഒറ്റ മിനിറ്റ് മതി, ഫ്രീസറിനുള്ളിലെ ഐസ് മലയെ ഉരുക്കി കളയാൻ. വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഒരെണ്ണം എടുക്കുക. രണ്ടായി മുറിച്ച് ഒരു ഭാഗം നല്ലതുപോലെ ഒന്ന് ഉടച്ചെടുക്കണം. നാരങ്ങ പിഴിയുന്നതിന് മുമ്പ് നല്ലതുപോലെ ഞെക്കി ഉടച്ചെടുത്താൽ അതിൽ നിന്നും നീര് കൂടുതൽ ലഭിക്കുമല്ലോ ,അങ്ങനെ ചെയ്താലും മതി.
ഇനി മുറിച്ചെടുത്ത ഉരുളക്കിഴങ്ങിന്റെ കഷ്ണം ഫ്രീസറിന്റെ ഉള്ളിൽ നല്ലതുപോലെ ഉരച്ചു കൊടുക്കുക. കിഴങ്ങിന്റെ നീര് എല്ലായിടത്തും ആകുന്ന വിധം ഉരയ്ക്കണം. പെട്ടെന്ന് തന്നെ കട്ടപിടിച്ചിരിക്കുന്ന ഐസ് ഉരുകി പോകുന്നത് നമുക്ക് കാണാം. ഇത് ഒരു ചെറിയ പൊടിക്കൈ മാത്രമാണ്. സത്യത്തിൽ ഫ്രിജിന്റെ മെക്കാനിക്കൽ തകരാറുമൂലമാണ് കൂടുതലും ഇങ്ങനെ ഐസ് കട്ടപിടിക്കുന്നത്. അതുകൊണ്ട് ആ തകരാർ എത്രയും വേഗം തീർക്കാൻ ശ്രമിക്കുക.
ഫ്രീസർ ഓഫ് ചെയ്യുക: ഡിഫ്രോസ്റ്റിംഗ് സമയത്ത് സുരക്ഷ ഉറപ്പാക്കാൻ ഉപകരണം അൺപ്ലഗ് ചെയ്യുക. ഒരു പാത്രത്തിൽ ചൂടുള്ള (തിളയ്ക്കാത്ത) വെള്ളം നിറച്ച് ഫ്രീസറിൽ വയ്ക്കുക. ഐസ് ഉരുകാൻ ഇത് സഹായിക്കും. ഒരു പ്ലാസ്റ്റിക് സ്പാറ്റുല ഉപയോഗിച്ച് ഐസ് ഇളക്കാം. കേടുപാടുകൾ തടയാൻ ലോഹ ഉപകരണങ്ങൾ ഒഴിവാക്കുക. ഫ്രീസറിന്റെ അടിയിൽ ടവലുകൾ വയ്ക്കാം.
മിക്ക ഫ്രിജിലും അടിയിലായി വെള്ളം പോകുന്നതിനായി ഒരു പൈപ്പ് ഉണ്ട്. ഇത് ഇടയ്ക്ക് വൃത്തിയാക്കി കൊടുക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നും അഴുക്കെല്ലാം കൃത്യമായി നീക്കം ചെയ്യപ്പെട്ടാല്‍ ബ്ലോക്ക് ഉണ്ടാകാതിരിക്കാനും അതിലൂടെ ഫ്രീസറില്‍ അമിതമായി ഐസ് രൂപപ്പെടാതിരിക്കാനും ഇത് സഹായകരമാകും.