ADVERTISEMENT

ചായക്കടയിലെ ചില്ലലമാരയിലിരുന്നു കൊതിപ്പിക്കുന്നൊരു നാടൻ പലഹാരമാണ് ഉഴുന്നു വട. എത്ര ശ്രമിച്ചിട്ടും വീട്ടിൽ ഉഴുന്ന് വടയുണ്ടാക്കി ശരിയാകുന്നില്ലേ? വെള്ളം കൂടിയാലും കുറഞ്ഞാലും വട ശരിയാകില്ല. ഏറ്റവും സങ്കീർണത അതിൽ തുളയിടുന്നതാണ്!  തുളയില്ലാതെ ഉഴുന്നുവടയെന്നത്  ആർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ഒരുവട്ടം ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. 

ചേരുവകൾ

  • ഉഴുന്ന് – 2 കപ്പ്
  • സവോള – 1 
  • പച്ചമുളക് – 2 
  • കറിവേപ്പില
  • ഇഞ്ചി – ചെറിയ കഷ്ണം
  • കായപ്പൊടി – കാൽ ടീസ്പൂൺ
  • കുരുമുളക്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം 

രണ്ടു കപ്പ് ഉഴുന്ന് 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തു പറ്റുമെങ്കിൽ വെള്ളം ഒട്ടും ചേർക്കാതെ ഗ്രൈൻഡർ ഉപയോഗിച്ച് അരച്ചെടുക്കുക. അല്ലെങ്കിൽ മിക്സിയിൽ ഓരോ സ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കാം. മാവിലേക്കു ഒരു ചെറിയ സവോള പൊടി ആയിട്ടറിഞ്ഞതും രണ്ടു പച്ചമുളകും കുറച്ചു കറിവേപ്പില അരിഞ്ഞതും ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും കാൽ ടീസ്പൂൺ കായപ്പൊടിയും ഒരു പത്തു കുരുമുളക് മണികളും ചേർത്ത് നന്നായി യോജിപ്പിച്ചു കൈ കൊണ്ട് അല്ലെങ്കിൽ മരത്തവി  കൊണ്ട് നന്നായി അടിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അപ്പോൾ തന്നെ ഉണ്ടാക്കാം. 

എണ്ണ ചൂടാകുമ്പോൾ, കൈ കുറച്ചു തണുത്ത വെള്ളത്തിൽ മുക്കി മാവ് ചെറിയ ഉരുളകൾ ആക്കി എടുത്തു നടുക്ക് ഒരു തുള ഇട്ട് എണ്ണയിൽ  മറിച്ചും  തിരിച്ചും ഫ്രൈ ചെയ്ത് എടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com