ADVERTISEMENT

ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ . ബീൻസ് കേട്ടാൽ മുഖം തിരിച്ചു പോകാൻ വരട്ടെ ബീൻസ് ഇഷ്ടമല്ലാത്തവർ പോലും കഴിച്ചു പോകുന്ന ഒരു വ്യത്യസ്ത ബീൻസ് ഫ്രൈ രുചിയാണിത്.

ചേരുവകൾ 

  • ബീൻസ് - 150 ഗ്രാം 
  • മൈദ - 1 കപ്പ് 
  • ബ്രഡ് പൊടിച്ചത് - 2 കപ്പ് 
  • ഒനിയൻ പൗഡർ  - 1 ടീസ്പൂൺ 
  • ഗാർലിക് പൗഡർ  - 1 ടീസ്പൂൺ 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മുട്ട - 2 എണ്ണം 
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ബീൻസ് നല്ലത് പോലെ കഴുകിയതിന് ശേഷം ഇതിന്റെ രണ്ട് അറ്റവും കളഞ്ഞ് വയ്ക്കാം. ഇനി  ഒരു പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കി അതിൽ ബീൻസ് ഇട്ട് വേവിക്കണം. ബീൻസ് പകുതി വെന്ത ശേഷം ഇത് പെട്ടന്ന് തന്നെ തണുത്ത വെള്ളത്തിലേക്ക് മാറ്റണം.

മാവ് തയാറാക്കാൻ മൈദയിൽ മുളകുപൊടിയും ഗാർലിക് പൗഡറും  ഒനിയൻ പൗഡറും ഉപ്പും ചേർത്ത് നല്ലതു പോലെ ഇളക്കി എടുക്കണം. ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് നല്ലത് പോലെ അടിച്ചു എടുത്തു വയ്ക്കാം. ബീൻസ് വെള്ളമയം കളഞ്ഞു മാവിൽ മുക്കി മുട്ടയിലും മുക്കി ഇത് രണ്ടു പ്രാവിശ്യം ആവർത്തിച്ചാൽ മാവ് നല്ലത് പോലെ ബീൻസിൽ  പിടിക്കും ഇതിന് ശേഷം ബ്രഡ് പൊടിയിൽ  മുക്കി എണ്ണയിൽ വറുത്തെടുക്കാം . എണ്ണയിൽ വറുക്കുമ്പോൾ തീ കുറിച്ചിട്ട് വറുത്തെടുക്കണം. നല്ല ബ്രൗൺ  കളർ ആയതിനു ശേഷം എണ്ണയിൽ നിന്ന് കോരി എടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com