ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാൻ വെജിറ്റബിൾ കുഴി പനിയാരം
Mail This Article
×
ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം. പുറമെ ക്രിസ്പിയും അകത്ത് മൃദുലവും. ഇഡ്ഡലിയുടെയും ദോശയുടെയും മാവുകൊണ്ട് തന്നെയാണ് കുഴി പനിയാരം ഉണ്ടാക്കുന്നത്. ഉണ്ണിയപ്പം തയാറാക്കുന്ന പാത്രമാണ് പനിയാരം തയാറാക്കുന്നതിനും ഉപയോഗിക്കുന്നത്. തേങ്ങാച്ചമ്മന്തിയോ തക്കാളി ചമ്മന്തിയോ ചേർത്തു കഴിക്കാം. രുചികരമായ ഈ വെജിറ്റബിൾ കുഴിപനിയാരം കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാൻ പറ്റിയ പലഹാരമാണ്.
ചേരുവകൾ
- ഇഡലി / ദോശ മാവ് - 1 കപ്പ് അല്ലെങ്കിൽ ആവശ്യത്തിന്
- കാരറ്റ് ചീകി എടുത്തത് - 1 /4 കപ്പ്
- മല്ലിയില അരിഞ്ഞത് - 1 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പാനിൽഎണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
- വഴറ്റിയ കാരറ്റ് ഇഡലി/ദോശ മാവിലേക്കു ചേർത്ത് നന്നായി ഇളക്കുക. മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കുക. ഒരു അപ്പം പാൻ ചൂടാക്കി ഓരോ കുഴിയിലേക്കും എണ്ണ ഒഴിക്കുക.
- തയാറാക്കിയ മാവ് ഓരോ കുഴിലേക്കും ഒഴിച്ച് 2 - 3 മിനിറ്റ് വെന്ത ശേഷം വശം തിരിച്ച് ഇട്ടു പാകം ചെയ്യുക.രുചികരമായ വെജിറ്റബിൾ കുഴിപനിയാരം റെഡി. ചട്നി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.