പഴയ പേർഷ്യൻ ചായ പുതിയ കപ്പിൽ
Mail This Article
×
ചായ ഇല്ലാതെ എന്ത് ആഘോഷം? ഇന്നൊരു ഉഗ്രൻ പേർഷ്യൻ ചായ ഉണ്ടാക്കി നോക്കാം. ഇന്ത്യയിലേക്ക് കുടിയേറിയ ഈ അറബ് ചായ നോർത്ത് ഇന്ത്യയിൽ പ്രശസ്തമാണ്. ദം രീതിയിൽ അതായതു ആവി പുറത്തു പോകാതെ ഉണ്ടാക്കുന്ന സ്‌ട്രോങ്ങ് ചായയിൽ പാൽ വറ്റിച്ചു ഉണ്ടാക്കുന്ന ഖോയ / മാവ എന്ന ക്രീം ചേർത്താണ് ഇതു ട്രെഡിഷനൽ ആയി തയാറാക്കുന്നത്. സമയം ലാഭിക്കാൻ ദ്രവാംശം നീക്കിയ പാൽ Evaporated Milk (50-60% water removed from milk) ചേർത്തിട്ടുണ്ട്.
ചേരുവകൾ
- വെള്ളം - 500 മില്ലി ലിറ്റർ
- ചായപ്പൊടി – 2 ടേബിൾസ്പൂൺ
- ഏലക്കായചതച്ചത് – 4
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- ദ്രവാംശം നീക്കിയ പാൽ (Evaporated Milk) - 200 മില്ലി ലിറ്റർ
തയാറാക്കുന്ന വിധം
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തേയിലപ്പൊടിയും പഞ്ചസാരയും ഇട്ട് അടച്ചുവച്ച് 15 മിനിറ്റ് തിളപ്പിക്കണം. പകുതി ആവുന്നവരെ ചെറിയതീയിൽ അടച്ചു വച്ച് തിളപ്പിക്കുക.
- കൂടെ തന്നെ വേറെ പാത്രത്തിൽ 300 മില്ലി ലിറ്റർ പാൽ തിളച്ചു വരുമ്പോൾ 1ടിൻ Evaporated Milk (200ml) ചേർത്ത് അതും (15-20മിനിറ്റ്) ചെറു തീയിൽ ഇളക്കി കുറുക്കി എടുക്കുക. വെള്ളം ഒരു വിധം വറ്റി നല്ല ക്രീമി ആകുമ്പോൾ ഈ പാൽ കൂട്ട് സ്ട്രോങ്ങ് ചായയിലേക്ക് ഒഴിച്ചു ഇളക്കി അരിച്ച് ഉപയോഗിക്കാം .കൂടുതൽ മധുരം വേണമെങ്കിൽ ചേർക്കാം. ഒരു സ്പെഷൽ വെറൈറ്റി ടേസ്റ്റാണ് ഈ ചായയ്ക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.