സേമിയ പാൽ െഎസ് നുണയാൻ കൊതിയുണ്ടോ? വീട്ടിൽ പരീക്ഷിക്കാം
Mail This Article
×
പ്രിയപ്പെട്ട കുട്ടിക്കാല ഓർമ്മകളിൽ കൊതിയോടെ സേമിയ പാൽ ഐസ് കഴിച്ചത് ഓർമ്മിക്കുന്നുണ്ടോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കാം വീട്ടിൽ തയാറാക്കിയെടുക്കാം.
ചേരുവകൾ
- പാൽ -2 കപ്പ്
- സേമിയ - 2 ടേബിൾ സ്പൂൺ
- കണ്ടെൻസ് മിൽക്ക് – 4 ടേബിൾ സ്പൂൺ
- വാനില എസൻസ്/ ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ
- പഞ്ചസാര- 1/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിൽ പാൽ ഒഴിച്ച് തിളപ്പിക്കുക തിളച്ച പാലിലേക്ക് സേമിയ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് / ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് സേമിയ വേവുന്നത് വരെ തിളപ്പിക്കുക. അതിനു ശേഷം തണുത്ത സേമിയ മിക്സ് ഒരു മോൾഡിൽ ഒഴിച്ച് കുറഞ്ഞത് 8 മണിക്കൂർ ഫ്രീസ് ചെയ്യുക. അതിനു ശേഷം മോൾഡിൽ നിന്ന് എടുത്തു ഉപയോഗിക്കാം.
Note
മോൾഡ് ഇല്ലെങ്കിൽ ഐസ് ട്രേ ഉപയോഗിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.