നാവിലിട്ടാൽ അലിഞ്ഞു പോകുന്ന തിരുനെൽവേലി ഹൽവ
Mail This Article
×
നാവിൽ തൊട്ടാൽ അലിഞ്ഞു പോകുന്ന തിരുനെൽവേലി ഹൽവ! ഗോതമ്പ് പൊടികൊണ്ട് വീട്ടിൽ തയാറാക്കാനുള്ള രുചിക്കൂട്ട് വായിക്കാം.
ചേരുവകൾ
- ഗോതമ്പ് പൊടി - 1കപ്പ്
- പഞ്ചസാരാ - 2 കപ്പ്
- നെയ്യ് – 1 കപ്പ്
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഗോതമ്പ്പൊടി ചപ്പാത്തിക്കു കുഴയ്ക്കും പോലെ കുഴയ്ക്കുക.
- ഇതിൽ അഞ്ചു കപ്പ് വെള്ളം ചേർത്ത് 8 മണിക്കൂർ വയ്ക്കുക.
- ഇനി നല്ലതുപോലെ പിഴിഞ്ഞ് ഗോതമ്പ് പാൽ എടുക്കുക.
- ഇൗ പാൽ തെളിയാൻ നീളമുള്ള ഒരു പാത്രത്തിൽ രണ്ടു മണിക്കൂർ നേരം വയ്ക്കുക.
- മുകളിൽ തെളിഞ്ഞ വെള്ളം മാറ്റി പാൽ മാത്രം എടുക്കുക. ഒരു കപ്പ് പാൽ കിട്ടിയാൽ അതിൽ 4 കപ്പ് വെള്ളം ചേർത്ത് നേർപ്പിച്ച് വയ്ക്കുക.
- ഒരു പാൻ ചൂടാക്കി അതിൽ 1/2 കപ്പ് പഞ്ചസാര ചേർത്ത് 1/2 കപ്പ് വെളളമൊഴിച്ച് അലിയിച്ചു നല്ല ബ്രൗൺ നിറമാകുമ്പോൾ ബാക്കി പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കുക.
- നൂൽപരുവമാകുന്ന സമയത്ത് ഗോതമ്പു പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ രണ്ടു സ്പൂൺ നെയ്യ് ഓരോ പത്തു മിനിറ്റ് ഇടവിട്ട് ചേർത്ത് വരട്ടി എടുക്കുക.
English Summary: Tirunelveli Halwa Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.