ADVERTISEMENT

ഗുജറാത്തി സ്പെഷൽ മധുരമാണ് ലപ്സി. ഗോതമ്പും പാലും നെയ്യും ശർക്കരയും ഡ്രൈ ഫ്രൂട്സും ചേർന്നൊരു ഹെൽത്തി മധുരം. ദീപാവലി ആഘോഷത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ലപ്സി ഹൽവയുടെ രുചിക്കൂട്ട്.

ചേരുവകൾ

  • ഗോതമ്പ് മുളപ്പിച്ചത് - 300 ഗ്രാം 
  • നെയ്യ് - 3 ടേബിൾ സ്പൂൺ 
  • പാൽ - 1/2 ലിറ്റർ 
  • ശർക്കര - 250 ഗ്രാം 
  • പെരുംജീരകം - 1 ടീ സ്പൂൺ 
  • പട്ട - 2 കഷ്ണം 
  • ഏലക്കായ -3-4 എണ്ണം 
  • അണ്ടിപരുപ്പ് 
  • വാൾനട്ട് 

തയാറാക്കുന്ന വിധം

  • ഗോതമ്പ് നന്നായി കഴുകി ഒരു തുണിയിൽ കെട്ടി വയ്ക്കുക. ഇത് ഇടയ്ക്കൊന്നു നനച്ചു കൊടുക്കുക. 2 ദിവസം ആവുമ്പോഴേക്കും മുളച്ചു തുടങ്ങും. ഇത് മിക്സിയിൽ അരച്ച് വയ്ക്കാം.
  • ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ച്അരച്ച് വെച്ച ഗോതമ്പ് ചേർത്ത് നന്നായി വഴറ്റുക. എണ്ണ മയം ഇല്ലാതാവുമ്പോൾ നെയ്യൊഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക. 10 മിനിറ്റോളം വഴറ്റുക. 
  • ഒരു പാനിൽ പാൽ ചൂടാക്കുക. ഇതിലേക്ക് പെരുംജീരകം, പട്ട, ഗ്രാമ്പു എന്നിവ ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ വാങ്ങി വയ്ക്കാം.
  • പാൽ അരിച്ച് ഗോതമ്പിലേക്കു ചേർക്കുക. നന്നായി തിളച്ചു കുറുകി വരുമ്പോൾ ശർക്കര ചേർക്കുക. വീണ്ടും വഴറ്റുക. ഗോതമ്പ് മിശ്രിതം നന്നായി വഴന്ന് വരുമ്പോൾ ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് ചേർക്കാം. അതിന് ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. 5-6 മണിക്കൂറിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com