ADVERTISEMENT

സേമിയ ഉപയോഗിച്ച്   രുചികരമായ പായസം മാത്രമല്ല ,  സ്വാദിഷ്ടവും വ്യത്യസ്തവുമായ പലതരം വിഭവങ്ങൾ  ഞൊടിയിടയിൽ തയാറാക്കാൻ സാധിക്കും. അത്തരത്തിൽ മൂന്ന് വിഭവങ്ങൾ പരിചയപ്പെടാം. സേമിയ ബിറ്റ്സ്, സേമിയ ഉപ്പുമാവ്, സേമിയ കുനാഫ.  

സേമിയ ബിറ്റ്സ് 

ചേരുവകൾ

  • വറുത്ത സേമിയ -1 കപ്പ് 
  • കണ്ടൻസ്ഡ് മിൽക്ക് -1/2 ടീൻ
  • നെയ് - 1/2 ടേബിൾസ്പൂൺ 
  • ഏലയ്ക്കാപൊടി -1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

ചൂടായ നെയ്യിലേക്ക് വറുത്ത സേമിയ ഇട്ട് ഇളക്കി യോജിപ്പിച്ച് മൂപ്പിച്ച ശേഷം കണ്ടൻസ്ഡ് മിൽക്ക് ഏലയ്ക്കാപ്പൊടി എന്നിവ  ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറുക്കി വറ്റിച്ച്, ചെറുചൂടോടെ ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടിയെടുക്കുക.

സേമിയ ഉപ്പുമാവ്

ചേരുവകൾ

  • വറുത്ത സേമിയ -1 കപ്പ് 
  • സവാള -1എണ്ണം 
  • ഇഞ്ചി -1/4 ടീസ്പൂൺ 
  • പച്ചമുളക് -1 എണ്ണം 
  • കോളിഫ്ലവർ അരിഞ്ഞത് -1 ടേബിൾസ്പൂൺ 
  • കാരറ്റ് അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
  • ക്യാപ്സിക്കം(3 കളർ) - 3/4 ടേബിൾസ്പൂൺ വീതം 
  • ഗ്രീൻപീസ് വേവിച്ചത് -1 ടേബിൾസ്പൂൺ 
  • ചൂടുവെള്ളം - 9 ടേബിൾസ്പൂൺ 
  • തേങ്ങ ചിരകിയത് -2
  • ഉപ്പ് ആവശ്യത്തിന്
  • വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ 
  • കടുക്–ആവശ്യത്തിന് 
  • കറിവേപ്പില– ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇഞ്ചി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയശേഷം കോളിഫ്ളവർ, കാരറ്റ്, കാപ്സിക്കം, ഗ്രീൻപീസ്, ഉപ്പ് ഇവ കൂടി ചേർത്ത് വഴറ്റിയശേഷം, വറുത്ത സേമിയ ചേർത്ത് ഇളക്കി അല്പം അല്പം ആയി തിളച്ചവെള്ളം ചേർത്ത് സേമിയ വേവിച്ചെടുത്ത ശേഷം തേങ്ങ ചേർത്ത് ഇളക്കി എടുക്കുക. സ്വാദിഷ്ടമായ സേമിയ ഉപ്പുമാവ് റെഡിയായി.

സേമിയ കുനാഫ

ചേരുവകൾ

  • വറുത്ത സേമിയ -1 കപ്പ് 
  • വെണ്ണ -1 ടേബിൾസ്പൂൺ 
  •  കണ്ടൻസ്ഡ് മിൽക്ക് - 2 ടീസ്പൂൺ 
  • പാൽ - 2½ ടേബിൾസ്പൂൺ 
  • കോൺഫ്ലോർ - 1 ടേബിൾസ്പൂൺ 
  • ക്രീം ചീസ്-1 ടേബിൾസ്പൂൺ 
  • മൈദ - 1 ടേബിൾസ്പൂൺ 
  • ഗ്രേറ്റഡ് ചീസ് - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • വെണ്ണയും സേമിയയും ഒരു ബൗളിൽ ഇട്ട് നല്ലതുപോലെ കുഴച്ച് അതിൽ നിന്നും പകുതി മോൾഡിൽ സെറ്റ് ചെയ്യുക.
  • ചുവടു കട്ടിയുള്ള ഒരു പാനിൽ മൈദ, കോൺഫ്ലവർ, പാൽ, കണ്ടൻസ്ഡ് മിൽക്ക് എന്നിവ കട്ടകൾ ഇല്ലാതെ മിക്സ് ചെയ്ത അടുപ്പത്തുവെച്ച് കുറുകി എടുത്തശേഷം ക്രീം ചീസ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഫില്ലിങ് തയാറാക്കുക.
  • മോഡിൽ സേമിയ നിറച്ചതിനു മുകളിലേക്ക് ക്രീം ചീസ് മിക്സൂം അതിനു മുകളിൽ ബാക്കിയുള്ള സേമിയ കൂടെ ചേർത്ത് 15 മിനിറ്റ് ബേക്ക് ചെയ്യുക.
  • ബേക്ക് ചെയ്യാനായി ചുവടുകട്ടിയുള്ള ഒരു പാനൽ ഉപ്പിട്ട് 10 മിനിറ്റ് ചൂടാക്കിയ ശേഷം അതിനു മുകളിലേക്ക് കുനാഫയുടെ മോൾഡ് ഇറക്കിവെച്ച് മീഡിയ ഫ്രെയിമിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക
  • ഒരു പാനിൽ പഞ്ചസാരയും വെള്ളവും കൂടി ചൂടാക്കി ഷുഗർ സിറപ്പ് തയാറാക്കി അതിലേക്ക് ഒരു റോസ് വാട്ടർ കൂടി ചേർത്ത് ഇളക്കുക. മോഡലിൽ നിന്നും മാറ്റിയ കുനാഫയുടെ  മുകളിലേക്ക് ചൂടോടെ തന്നെ ഷുഗറപ്പ് ഒഴിച്ചു കൊടുക്കുക. രൂചികരമായ കുനാഫ റെഡി.

English Summary: Vermicelli Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com