നാടൻ രുചിയിൽ മുട്ട ഇങ്ങനെയും പൊള്ളിച്ചെടുക്കാം !
Mail This Article
×
വാഴയിലയിൽ മുട്ട പൊള്ളിച്ചെടുത്തൊരു നാടൻ രുചി പരിചയപ്പെട്ടാലോ?
ചേരുവകൾ
- കോഴിമുട്ട – 2
- തേങ്ങാ – 2 ടേബിൾസ്പൂൺ
- ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം
- പച്ചമുളക് – 2
- ഇഞ്ചി – ഒരു കഷ്ണം
- കറിവേപ്പില – ഒരു തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ഒരു സ്പൂൺ
തയാറാക്കുന്ന വിധം
ചെറിയഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതിൽ തേങ്ങായും മുട്ടയും ഉപ്പും വെളിച്ചെണ്ണയും യോജിപ്പിച്ച് വയ്ക്കുക. പാൻ ചൂടാക്കി അതിൽ വാഴയിലവെച്ച് മുട്ട കൂട്ട് ഒഴിച്ച് അടച്ചു തീ കുറച്ചുവെച്ച് 5 മിനിറ്റിനു ശേഷം വേറേ ഒരു ഇലയിലേക്ക് മറിച്ചിട്ട് മറുവശവും വാട്ടി എടുക്കുക.
English Summary: Kerala style Egg Omelette
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.