ശരീര ഭാരം കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസ്...
Mail This Article
വീട്ടുമുറ്റത്തെ കറ്റാർ വാഴയ്ക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്, ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന കറ്റാർ വാഴ ജ്യൂസ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
1) കറ്റാർ വാഴ
2) ഇഞ്ചി
3) കറിവേപ്പില
4) മല്ലിയില
5) പുതീന
6) നാരങ്ങ
7) പനം ശർക്കര - 2 സ്പൂൺ
8) ഐസ്
തയാറാക്കുന്ന വിധം
• ചേരുവകൾ എല്ലാം ഒന്നിച്ച് മിക്സിയുടെ ജാറിൽ ഇട്ട് കറക്കി എടുക്കുക.
• ഐസ് ക്യൂബ്സ് ഇട്ട് 2 സ്പൂൺ പനം ശർക്കര അല്ലെങ്കിൽ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കാം
• അരിച്ച് എടുക്കാതെ കുടിക്കുന്നതാണ് ആരോഗ്യകരം
ആരോഗ്യ നേട്ടങ്ങൾ
• ദഹനത്തിന് സഹായിക്കുന്നു.
• വായ്പുണ്ണ്, വായ് നാറ്റം എന്നിവ കുറയ്ക്കുന്നു.
• ശരീര ഭാരം കുറയ്ക്കുന്നു.
• കൊളസ്ട്രോൾ കുറയ്ക്കുന്നു.
• തൊലി, മുടി എന്നിവയുടെ ഭംഗി കൂട്ടുന്നു.
• മൈഗ്രൈൻ തലവേദന കുറയ്ക്കുന്നു.
• പ്രതിരോധശക്തി കൂട്ടുന്നു.
English Summary: Aloevera Juice, Healthy Recipe