ADVERTISEMENT

കോഴിക്കറി വയ്ക്കുന്നതിനെക്കാൾ എളുപ്പത്തിൽ കോഴി കിഴി തയാറാക്കിയാലോ?

ചിക്കന്‍: അര കിലോ ചെറിയ കഷ്ണങ്ങളാക്കിയത്

1. മുളക് പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
നാരങ്ങാ പിഴിഞ്ഞത് - പകുതി
ഉപ്പ് – ആവശ്യത്തിന്
2. വെളിച്ചെണ്ണ് പാകത്തിന്
3. സവാള – രണ്ട് അരിഞ്ഞത്
തക്കാളി – ഒന്ന് വലുത് അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് –ഒരു വലിയ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – മൂന്ന്
കറിവേപ്പില – ആവശ്യത്തിന്
4. മല്ലിപ്പൊടി –ഒരു ചെറിയ സ്പൂണ്‍
മുളക്‌പൊടി – ഒരു ചെറിയ സ്പൂണ്‍
ഗരം മസാല – ഒരു ചെറിയ സ്പൂണ്‍
കുരുമുളക് പൊടി – അര സ്പൂണ്‍
5. തേങ്ങാക്കൊത്ത് – കാല്‍ കപ്പ്
6 വാഴയില – രണ്ട് , വാട്ടിയെടുത്തത്

തയാറാക്കുന്ന വിധം

ആദ്യം ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ കഴുകി വൃത്തിയാക്കി ഒന്നാമത്തെ ചേരുവ ചേര്‍ത്ത് പുരട്ടി വയ്ക്കണം. പിന്നെ പാനില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ എല്ലാം ചേര്‍ത്ത് വഴറ്റണം. തുടര്‍ന്ന് നാലാമത്തെ ചേരുവ ഇതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റണം. ഇതില്‍ ചിക്കന്‍ ചേര്‍ത്ത് ഇളക്കണം. മസാല നന്നായി പിടിച്ച ശേഷം പത്തു മിനിറ്റ് അടച്ചുവച്ച് വേവിക്കണം. ഇതിലേക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് ചിക്കനിലെ വെള്ളം നന്നായി വറ്റിച്ചെടുക്കണം. അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് വാങ്ങിവയ്ക്കണം. വെട്ടിവച്ചിരിക്കുന്ന വാഴയില വാട്ടിയെടുക്കണം. പിന്നീട് ഇതിന്റെ നടുവില്‍ വേവിച്ചെടുത്ത ചിക്കന്‍ വയ്ക്കണം. വാഴയില കിഴി പോലെ കെട്ടി പത്തു മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കണം. രുചികരമായ ചിക്കന്‍ കിഴി തയാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com