ഇഫ്താർ സ്പെഷൽ മുന്തിരി ജ്യൂസ്
Mail This Article
×
മുന്തിരി ജ്യൂസ് ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ. ഇഫ്താർ വിരുന്നിന് മുന്നോടിയായി എളുപ്പത്തിൽ മുന്തിരി ജ്യൂസ് തയാറാക്കാം.
ചേരുവകൾ
- കറുത്ത മുന്തിരി - 1/2 കിലോ
- നാരങ്ങ - പകുതി
- ഉപ്പ് - ഒരു നുള്ള്
- പഞ്ചസാര - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരക്കിലോ കറുത്ത മുന്തിരി നന്നായി കഴുകിയതിനു ശേഷം അതിൽ ആവശ്യത്തിന് വെള്ളവും ഒരു നുള്ള് ഉപ്പും 1/4 കപ്പ് പഞ്ചസാരയും ചേർത്ത് ഒന്നു തിളപ്പിക്കുക. നന്നായി തണുത്തതിനു ശേഷം മിക്സിയിൽ പകുതി നാരങ്ങയുടെ നീരും ചേർത്ത് അടിച്ച്, അരിച്ചെടുത്ത് സോഡയോ വെള്ളമോ ചേർത്തു ഉപയോഗിക്കാം.
English Summary: Iftar Drink Recipes, Grape Juice
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.