മാങ്ങ തെര ; വര്‍ഷം മുഴുവൻ മാമ്പഴ രുചി ആസ്വദിക്കാം
Mail This Article
മാങ്ങ പ്രേമികളാണ് മലയാളികൾ. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നു പറയുന്നത് പോലെ സുലഭമായി മാമ്പഴം കിട്ടുന്ന അവസരത്തിൽ ഇതുപോലെ മാങ്ങാ തെര ഉണ്ടാക്കി സൂക്ഷിച്ചാൽ വര്‍ഷം മുഴുവൻ മാമ്പഴ രുചി ആസ്വദിക്കാം.
ചേരുവകൾ
- പഴുത്ത മാങ്ങ - 3 എണ്ണം
- പഞ്ചസാര - 5 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
- നെയ്യ് - 1 ടീസ്പൂൺ
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
▪️ കഴുകി വൃത്തിയാക്കിയ മാങ്ങാ കഷ്ണങ്ങൾ മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക.
▪️ ചുവടുകട്ടിയുള്ള ഒരു പാനിൽ മാങ്ങ പൾപ്പ് ചേർത്ത് മീഡിയം ഫ്ളയിമിൽ വെച്ച് കുറുക്കിയെടുക്കുക.
▪️ കുറുകി വരുന്ന മാങ്ങാ പൾപ്പിലേക്ക് ഏലയ്ക്കാപ്പൊടിയും നെയ്യും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ചു പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ വെണ്ണ തടവിയ പാത്രത്തിൽ പരത്തി കൊടുക്കുക.
▪️ വെയിലത്ത് ഉണക്കിയെടുത്ത് മുറിച്ച് വായുവും വെള്ളവും കടക്കാതെ സൂക്ഷിച്ച് ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കാം.
English Summary: Sweet Mango Papad , Mango Candy