വീശിയടിക്കാതെ സ്പെഷൽ ചായ
Mail This Article
×
പതിവായി ഉണ്ടാക്കുന്ന ചായയിൽ നിന്നും വ്യത്യസ്തമായി ഒരു ലയേർഡ് ചായ ഉണ്ടാക്കിയാലോ...
ചേരുവകൾ
- പാൽ - 2 കപ്പ്
- പഞ്ചസാര - 4 ടേബിൾസ്പൂൺ
- ചായപ്പൊടി - 1 ടേബിൾസ്പൂൺ
- വെള്ളം – 2 കപ്പ്
- ഏലയ്ക്ക - 1
തയാറാക്കുന്ന വിധം
പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ശേഷം അരിച്ചെടുത്തു നന്നായി പതപ്പിച്ചെടുക്കുക .
മറ്റൊരു സോസ്പാനിൽ വെള്ളം തിളപ്പിക്കുക ഇതിലേക് ചായപ്പൊടി ,ഏലയ്ക്ക എന്നിവ ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.
ഗ്ലാസ്സിലേക് മുക്കാൽ ഭാഗം വരെ പാലൊഴിക്കുക. അതിനുമുകളിൽ ഒരു സ്പൂൺ വെച്ച് അതിന്റെ മുകളിലൂടെ ബ്ലാക്ക് ടീ മെല്ലെ ഒഴിച്ചുകൊടുക്കുക. ലയേർഡ് ചായ റെഡി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.