വാഴയില കൊണ്ടും ഹൽവ, നാവിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന രുചി
Mail This Article
×
വീടിനു ചുറ്റുവട്ടത്തുള്ള എല്ലാ സസ്യങ്ങളും ഫലങ്ങളും അടുക്കളയിൽ പലതരത്തിലുള്ള വിഭവങ്ങളായി മാറിയ കാലമാണിത്. ചക്കക്കുരുവും ചീരയും അടുക്കള നിറഞ്ഞപ്പോൾ, വാഴയില മാറി നിൽക്കുകയായിരുന്നു. പച്ചനിറത്തിൽ മൊഞ്ചുള്ള വാഴയില ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഇളം വാഴയില ജ്യൂസ് -1 കപ്പ് (ഒരു പകുതി വാഴയില നാര് കളഞ്ഞു ചെറുതായി അരിഞ്ഞു 1കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കുക അതിനു ശേഷം അരിച്ചെടുക്കുക)
- നെയ്യ് -6-7 ടേബിൾ സ്പൂൺ
- കോൺഫ്ലോർ -2 ടേബിൾ സ്പൂൺ
- പാൽ -1 1/2മുതൽ 2 കപ്പ് വരെ ചേർക്കാം
- ഉണക്കമുന്തിരി, കശുവണ്ടി - ആവശ്യത്തിന്
- ഏലയ്ക്കാപ്പൊടി -2 ടീസ്പൂൺ
- ചുക്ക്പൊടി -1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ആദ്യം ഒരു പാൻ വച്ച് 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക, ഉണക്കമുന്തിരി, കശുവണ്ടി എന്നിവ വറുത്തെടുക്കുക, അതിനു ശേഷം ഇതിലേക്ക് വാഴയില ജ്യൂസ് ചേർക്കുക, 2 മിനിറ്റ് തിളപ്പിക്കുക.
- അതിനു ശേഷം പാലും കോൺഫ്ലോറും കൂടി മിക്സ് ചെയ്ത് ഇ കൂട്ടിലേക്ക് ചേർക്കുക, കൈ വിടാതെ ഇളക്കി കൊണ്ടിരിക്കുക, 1ടേബിൾസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക, നെയ്യ് കൂട്ടിൽ ചേരുന്നതിന് അനുസരിച്ച് നെയ്യ് ചേർത്ത് കൊടുക്കുക, ഏലയ്ക്ക പൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുക്കുക, ഹൽവ കൂട്ട് കുറുകി പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ ഹൽവ റെഡി ആയി, വറുത്തുവെച്ച കശുവണ്ടിയും മുന്തിരിയും ചേർക്കുക. ഹൽവ കൂട്ട് ഒരു പത്രത്തിൽ ഒഴിച്ച് സെറ്റ് ചെയ്യുക. തണുത്തതിനു ശേഷം ആവശ്യമുള്ള ഷേപ്പിൽ മുറിച്ചു കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.