മിച്ചം വന്ന ചോറ് കൊണ്ട് സ്വാദുള്ള പുതുപുത്തൻ പലഹാരം
Mail This Article
×
നിങ്ങളുടെ വീട്ടിൽ ചോറ് ബാക്കി വരാറുണ്ടെങ്കിലും ഇതുപോലെ തയാറാക്കി നോക്കൂ. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കഴിക്കാൻ അടിപൊളി പുതുപുത്തൻ പലഹാരം.
ചേരുവകൾ
- ചോറ് - 1 കപ്പ്
- ഗോതമ്പുപൊടി - ½ കപ്പ്
- അരിപ്പൊടി - 1 ടേബിള്‍സ്പൂൺ
- മുട്ട - 1 എണ്ണം
- യീസ്റ്റ് - ½ ടീസ്പുൺ
- പഞ്ചസാര - 1 ടേബിള്‍സ്പ്പുൺ
- വറ്റൽമുളക് ചതച്ചത് - 2 ടീസ്പുൺ
- നല്ല ജീരകം - ½ ടീസ്പുൺ
- വെളിച്ചെണ്ണ - 2 ടീസ്പുൺ
- എള്ള് - 1 ടീസ്പുൺ
- ഉപ്പ് – ആവശ്യത്തിന്
അരിഞ്ഞ പച്ചക്കറികൾ
- കാരറ്റ് - ½
- സവാള - ½ സവാള
- കാപ്സിക്കം (ചുവപ്പ്, മഞ്ഞ) - 2 ടേബിൾസ്പ്പൂൺ വീതം
- കാബേജ് - 2 ടേബിൾസ്പ്പൂൺ
തയാറാക്കുന്ന വിധം
- ഇളംചൂടുവെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത് ഇളക്കി പൊങ്ങാനായിച്ച മാറ്റി വയ്ക്കുക.
- ഒരു മിക്സിയുടെ ജാറിലേക്ക് ചോറ്, ഗോതമ്പുപൊടി, അരിപ്പൊടി, മുട്ട, പൊങ്ങിവന്ന യീസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
- അരച്ചെടുത്ത മാവ് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ പൊങ്ങാനായി മാറ്റി വെച്ച ശേഷം അരിഞ്ഞ് പച്ചക്കറികളും വറ്റൽമുളകും ജീരകവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
- ചുവടു കട്ടിയുള്ള ഒരു പാനിൽ അല്പം വെളിച്ചെണ്ണ തേച്ചശേഷം തയാറാക്കിയ മാവ് ചേർത്ത് കൊടുത്ത്, അടച്ചുവെച്ച് ചെറുതീയിൽ ഏഴു മുതൽ എട്ടു മിനിറ്റ് വരെ ഇരുവശങ്ങളും പാകപ്പെടുത്തിയെടുക്കുക.
- ഓരോ വശവും തിരിച്ച് ഇടുന്നതിനു മുൻപായി എള്ള് മുകളിൽ വിതറി കൊടുക്കുക.
- നല്ല ചൂടൻ പലഹാരം കെച്ചപ്പിനൊപ്പമോ, കട്ടൻ ചായയ്ക്കൊപ്പമോ അതീവ രുചികരമാണ്.
English Summary: Breakfast, Snack Recipe, Leftover Rice Snacks With Vegetables
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.