മുട്ടയുണ്ടെങ്കിൽ പെട്ടെന്ന് തയാറാക്കാം കിടുക്കൻ എഗ്ഗ്ബുർജ്ജി
Mail This Article
ഒരു സ്ട്രീറ്റ് ഫുഡ് ഗണത്തിൽ പേടുത്താവുന്ന ഒന്നാണ് എഗ്ഗ്ബുർജ്ജി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം എന്നതാണ് ഇതിന്റെ പ്രേത്യേകത
ചേരുവകൾ
- മുട്ട - 6 എണ്ണം
- സവാള അരിഞ്ഞത് - 2 എണ്ണം
- തക്കാളി അരിഞ്ഞത് - 1 എണ്ണം
- ഇഞ്ചി - 2 കഷ്ണം
- പച്ചമുളക് - 5 എണ്ണം
- ജീരകം
- ഗരംമസാല - 2 ടീ സ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളക്പൊടി - 1 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- എണ്ണ
- കടുക്
തയാറാക്കുന്ന വിധം :
ചീനചട്ടിയിൽ കടുക് വറുത്ത ശേഷം ഇഞ്ചി, പച്ചമുളക്, മുളകുപൊടി, ഗരം മസാല, ജീരകം എന്നിവ ഇട്ട് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. അതിന്ശേഷം അതിലേക്ക് സവാളയും തക്കാളിയും അരിഞ്ഞത് ഇട്ടുകൊടുക്കുക. ഉപ്പും കുരുമുളകും ചേർത്ത് വഴറ്റുക, ചീനച്ചട്ടിയുടെ നടുക്ക് എണ്ണ ഒഴിച്ചുകൊടുത്ത് മുട്ട പൊട്ടിച്ചൊഴിക്കുക ഒരു മിനിറ്റിനു ശേഷം മുട്ട നന്നായി തക്കാളി സവാള കൂട്ടിനോട് ചേർത്ത് ഇളക്കുക വെള്ളമയം മാറുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക, വെള്ളമയം വലിഞ്ഞശേഷം മുട്ട വാങ്ങിവയ്ക്കാം. സ്വാദിഷ്ടമായ എഗ്ഗ്ബുർജ്ജി റെഡി തമിഴ്നാട്ടിൽ ഇതിന് എഗ്ഗ്‌പൊടിമാസ് എന്നും പേര് പറയും.
English Summary: Egg bhurji is a variant of scrambled eggs that is sometimes compared with the Parsi dish akuri.