മുട്ടയും കോവയ്ക്കയും ചേർന്നൊരു ബുർജി; ചോറുണ്ണാൻ ഇതുമാത്രം മതി
Mail This Article
×
അതിവ രുചികരമായ എഗ്ഗ് കോവയ്ക്ക ബുർജി; ചോറുണ്ണാൻ ഇതുമാത്രം മതി.
ചേരുവകൾ :
- കോവയ്ക്ക - 1അരിഞ്ഞത്
- മുട്ട - 1 എണ്ണം
- തേങ്ങാ - 1 കപ്പ്
- ഇഞ്ചി - 1 കഷ്ണം
- വെളുത്തുള്ളി - 5 അല്ലി
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ഉള്ളി - 6 എണ്ണം അരിഞ്ഞത്
- പച്ചമുളക് - 5 എണ്ണം
തയാറാക്കുന്ന വിധം :
ആദ്യം കോവയ്ക്ക തോരൻ ആക്കി എടുക്കുക അതിനായി ഫ്രൈയിങ് പാനിൽ കടുക് വറുത്ത ശേഷം ഉള്ളിയും പച്ചമുളകും അരിഞ്ഞിട്ട് അതിലേക്ക് കോവയ്ക്കായും ഉപ്പ് ചേർത്ത് അടച്ച് വച്ച് വേവിക്കുക. ചിരകിയ തേങ്ങാ ജീരകം ചേർത്ത് ചതച്ചെടുക്കുക. കോവയ്ക്ക വെന്ത് കഴിയുമ്പോൾ ചതച്ച് വച്ച തേങ്ങാ ചേർത്ത് യോജിപ്പിക്കുക.
ഇനി ഈ തോരൻ ഫ്രയിങ് പാനിന്റെ നടുക്ക് കുഴി ആകുന്നത് പോലെ വകഞ്ഞു മാറ്റുക എന്നിട്ട് നടുക്ക് മുട്ട ഒഴിക്കുക. അതിലേക്ക് കുരുമുളക് പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . സ്വാദൂറുന്ന എഗ്ഗ് കോവയ്ക്ക ബുർജ്ജി റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.