ADVERTISEMENT

ഗോവയിലെ റസ്റ്ററന്റുകളിൽ കിട്ടുന്ന  നല്ല എരിവും പുളിയും ഉള്ള  ചിക്കൻ കാഫിറിയേൽ വളരെ എളുപ്പം തയാറാക്കാം.

ചേരുവകൾ

  • കോഴിയുടെ കാൽ -2 
  • വാളൻ പുളി – ഒരു ചെറിയ നെല്ലിയ്ക്ക വലുപ്പത്തിൽ 
  • ഉപ്പ് - 2 ടീസ്പൂൺ 
  • നാരങ്ങാ നീര് - ഒരു ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • ചെറിയ ജീരകം -രണ്ടു ടീസ്പൂൺ 
  • പച്ചമല്ലി -അര ടീസ്പൂൺ 
  • കസ്കസ് -ഒരു ടീസ്പൂൺ  (ആവശ്യമെങ്കിൽ)
  • കുരുമുളക് - 2 ടീസ്പൂൺ 
  • പട്ട -2 വലിയ കഷ്ണം 
  • ഗ്രാമ്പൂ -12  എണ്ണം 
  • കറുവ ഇല - ഒന്ന് വലുത് 
  • ഇഞ്ചി - ഒരു വലിയ കഷ്ണം 
  • വെളുത്തുള്ളി - 8 എണ്ണം 
  • മല്ലിയില - ഒരു കപ്പ് (10  തണ്ട്)
  • പച്ചമുളക് എരിവുള്ളതു - 5 എണ്ണം 
  • വിനാഗിരി- ഒരു ടേബിൾസ്പൂൺ 
  • വെണ്ണ /ഓയിൽ - 2  ടീസ്പൂൺ 
  • വെള്ളം – കാൽ കപ്പ് 

 

തയാറാക്കുന്ന വിധം 

  • വാളൻ പുളി വെള്ളത്തിൽ ഇട്ട് പത്ത് മിനിറ്റിനു ശേഷം നീര് പിഴിഞ്ഞെടുക്കുക. 
  • ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും നാരങ്ങാ നീരും പുളി പിഴിഞ്ഞതും ചേർത്ത് നന്നായി തേച്ച് പിടിപ്പിക്കുക. 

കാഫിറിയേൽ മസാല തയാറാക്കാം 

  • പട്ട, ഗ്രാമ്പു, കറുവ ഇല, മല്ലി, കുരുമുളക്, ജീരകം, കസ് കസ് എന്നിവ ചെറുതായി ചൂടാക്കി വയ്ക്കുക. 
  • ഒരു മിക്സിയുടെ ജാർ എടുത്ത് അതിൽ മല്ലിയില, പച്ചമുളക്, വിനാഗിരി, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ചൂടാക്കിയ  മസാലയും ബാക്കിയുള്ള പുളി നീരും ഒഴിച്ച് നല്ലത് പോലെ അരച്ച് വയ്ക്കുക.

ശേഷം തയാറാക്കി വച്ചിരിക്കുന്ന മസാല ചിക്കനിൽ തേച്ച്പിടിപ്പിച്ച് രണ്ട് മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെണ്ണയോ സൺഫ്ലവർ ഓയിലോ ഒഴിക്കുക അതിൽ  ചിക്കൻ ഇട്ട് കൊടുക്കുക. 

തീ കൂട്ടി വച്ച് മൂന്ന് മിനിറ്റ് രണ്ടു വശവും വേവിക്കുക. ഒത്തിരി വെള്ളം ഇറങ്ങാതെ ഇരിയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. നേരത്തെ ചെയ്തു വെച്ചിരിക്കുന്ന മസാലയുടെ ബാക്കി കാൽ ഗ്ലാസ് വെള്ളം ചേർത്ത് ചിക്കന്റെ മീതെ ഒഴിക്കാം. 

ശേഷം മീഡിയം തീയിൽ 15  മിനിറ്റ് അടച്ച് വെച്ച് വേവിച്ചെടുക്കുക, വെളളം വറ്റിയെന്ന് ഉറപ്പ് വരുത്തുക.  

മറ്റൊരു രീതി

ഫ്രൈയിങ് പാനിൽ ചിക്കൻ  7 മിനിറ്റ് അടച്ച് വച്ച് മീഡിയം തീയിൽ വേവിക്കുക. രണ്ട് വശവും വേവിക്കാം. ചിക്കനിലെ വെള്ളമിറങ്ങി വെന്തതിനു ശേഷം തുറന്ന് വെച്ച് 5 മിനിറ്റ് ചിക്കൻ നന്നായി മൊരിഞ്ഞു വരുന്നത് വരെ പാകം ചെയ്‌താൽ ചിക്കൻ റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com