സോഷ്യൽ മീഡിയയിൽ ട്രെൻഡായ കുഞ്ഞൻ പൊറോട്ട
Mail This Article
സോഷ്യൽ മീഡിയയിൽ ട്രെൻഡായ കുഞ്ഞൻ പൊറോട്ട റെസിപ്പി ഇതാ.. വെറും 3 ചേരുവ മാത്രം മതി ഇത് ഉണ്ടാക്കാൻ.
ചേരുവകൾ
1. മൈദ – 4 കപ്പ്
2. ഉപ്പ് – 1 ടീസ്പൂൺ
3. സൺഫ്ലവർ ഓയിൽ – ആവശ്യത്തിന്
കുഴയ്ക്കാൻ ആവശ്യത്തിന് വെള്ളം ( 1 3/4 കപ്പ് )
തയാറാക്കുന്ന വിധം
1. മൈദ ഉപ്പും വെള്ളവും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. 10 - 15 മിനിറ്റ് വലിച്ച് കുഴയ്ക്കണം.
2. കൗണ്ടർടോപ്പിൽ ഓയിൽ തടവി മാവ് ഉരുട്ടി വയ്ക്കുക. ഇതിന് മുകളിൽ ഓയിൽ തടവി നനഞ്ഞ തുണി കൊണ്ട് മൂടുക. 2 മണിക്കൂർ മൂടി വയ്ക്കുക.
3. 2 മണിക്കൂറിന് ശേഷം മാവിനെ 10 കഷ്ണങ്ങൾ ആയി മുറിച്ചെടുത്ത് നീളത്തിൽ ഉരുട്ടി എടുക്കുക. ഇതിന് മുകളിൽ ഓയിൽ തടവി നനഞ്ഞ തുണി കൊണ്ട് മൂടി 1 മണിക്കൂർ വയ്ക്കുക.
4. മാവിനെ ദീർഘചതുരാകൃതിയിൽ പരത്തിയെടുക്കുക. കത്തി കൊണ്ട് നാരുകളായി മുറിച്ചെടുക്കുക.മുറിച്ചെടുത്ത നാരുകൾ കൂട്ടിയെടുത്ത് വലിച്ച് രണ്ട് വശത്തു നിന്നും ചുരുട്ടി വയ്ക്കുക. നനഞ്ഞ തുണി കൊണ്ട് മൂടി 15 മിനിറ്റ് വയ്ക്കാം.
5. ഇത് കട്ടിയിൽ പരത്തിയെടുക്കുക.
6.ഓയിൽ തടവിയ പാൻ ചൂടാകുമ്പോൾ ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.ആവശ്യമെങ്കിൽ ഓയിൽ തടവാം.
7. വെന്തു വരുമ്പോൾ തവി കൊണ്ടോ കൈ കൊണ്ടോ അടിച്ചു ലയർ വരുത്താം. ചൂടോടെ ഇഷ്ടമുള്ള കറികൾക്കൊപ്പം വിളമ്പാം.