ADVERTISEMENT

ബിരിയാണിയോട് വളരെ സാമ്യമുള്ള ഇറച്ചിച്ചോറ് സാധാരണ പുഴുങ്ങലരിയിലാണ് ഉണ്ടാക്കുന്നത്.  ഈയൊരു റെസിപ്പി കോഴിക്കോട് ടൗണിലെ റെസിപ്പി ആണ്. കേരളത്തിൽ മറ്റ് പല ഭാഗങ്ങളിലും ഇറച്ചിച്ചോർ ഉണ്ടാകുന്നുണ്ടെങ്കിലും ഇത് അതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. മൂന്ന് സ്റ്റെപ്പുകൾ ആയിട്ടാണ് ഈ ചോറ് തയാറാക്കുന്നത് ആദ്യം അരപ്പ് തയാറാക്കാം. അതിനുശേഷം ചോറ് വേവിച്ചെടുക്കാം പിന്നീട് ഇറച്ചി വേവിച്ച്, അതിലേക്ക് ചോറ് മിക്സ് ചെയ്യണം.

അരപ്പ് തയാറാക്കുന്ന വിധം:

അരപ്പിനായി അരക്കപ്പ് തേങ്ങയിൽ ഒരു ടീസ്പൂൺ പെരുംജീരകവും ഒരു ചെറിയ ഉള്ളിയും ചേർത്ത് മയത്തിൽ അരച്ച് മാറ്റിവയ്ക്കുക.

ചോറ് തയാറാക്കുന്ന വിധം:

ഒരു പ്രഷർ കുക്കറിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി 5 ഉലുവ 5 ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് അതിനുശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും അരപ്പും ഒരു കപ്പ് വെള്ളവും ചേർക്കുക. ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കഴുകി വെച്ചിരിക്കുന്ന ഒരു കപ്പ് പൊന്നി അല്ലെങ്കിൽ കുറുവ അരി ചേർത്ത് പ്രഷർ കുക്കറിൽ 2  മുതൽ 3  വിസിൽ വരെ വേവിച്ച് എടുക്കുക.

ചിക്കൻ തയാറാക്കുന്ന വിധം:

അതിലേക്ക് ആവശ്യമുള്ള ചേരുവകൾ

  • ഓയിൽ – ഒരു ടേബിൾസ്പൂൺ
  • 3 പച്ചമുളക് + 1 ടേബിൾസ്പൂൺ വെളുത്തുള്ളി (ചതച്ചത്)+ 1 ടേബിൾസ്പൂൺ ഇഞ്ചി (ചതച്ചത്) 
  • സവാള – 2 
  • മല്ലിപ്പൊടു – 3 ടീസ്പൂൺ 
  • കശ്മീരി ചില്ലിപൗഡർ - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • ചിക്കൻ മസാല – 1 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • തക്കാളി – 1
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എണ്ണ ചൂടാക്കിയതിനുശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവയെല്ലാം ചതച്ചത് വഴറ്റിയെടുക്കുക. അതിലേക്ക് രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം മുകളിൽ കാണിച്ചിരിക്കുന്ന എല്ലാ മസാലപ്പൊടികളും ചേർത്ത് ഇളക്കി തക്കാളി കൂടി ചേർത്ത്  അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് ചിക്കൻ കഷണങ്ങളും മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയും അരക്കപ്പ് വെള്ളവും ചേർത്ത് അടച്ചുവെച്ച് വേവേവിക്കുക.

ചിക്കൻ നന്നായി വെന്തതിനുശേഷം   കഷണങ്ങൾ അതിൽ നിന്ന് എടുത്തു മാറ്റി, വേവിച്ച ചോറ് കറിയിലേക്ക് ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം കഷ്ണങ്ങൾ കൂടി മുകളിൽ ഇട്ട് തേങ്ങ ചമ്മന്തി, റൈത്ത, പപ്പടം, അച്ചാർ എന്നിവയോടൊപ്പം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com