ആത്തപ്പഴം കൊണ്ട് നാവിൽ അലിഞ്ഞു പോകുന്ന പുഡ്ഡിങ്
Mail This Article
×
ആത്തപ്പഴം അല്ലെങ്കിൽ കസ്റ്റർഡ് ആപ്പിൾ കൊണ്ട് അടിപൊളി പുഡിങ്
ചേരുവകൾ
- കസ്റ്റർഡ് ആപ്പിൾ -3 എണ്ണം
- പാൽ - 3/4 ലിറ്റർ
- ചൈനാഗ്രാസ് -5 ഗ്രാം
- പാൽപ്പൊടി -2 ടേബിൾസ്പൂൺ
- പഞ്ചസാര - 1/2 കപ്പ്
തയാറാക്കുന്ന വിധം
- ആദ്യം ആത്തപ്പഴം തൊലി മാറ്റി ഉള്ളിലെ പൾപ്പ് എടുക്കാം.
- ഒരു മിക്സിയിൽ കുറച്ചു പാലും ആത്തപ്പഴവും ചേർത്ത് ചെറുതായി ഒന്ന് അടിച്ചെടിച്ചിട്ട് അരിപ്പയിൽ അരിച്ചെടുക്കുക.
- അതിനു ശേഷം ആത്തപ്പഴവും പഞ്ചസാരയും ചേർത്ത് ഒന്നൂടെ നല്ലതായി അരച്ചെടുക്കുക.
- പുഡ്ഡിങ് ഉണ്ടാക്കുന്നതിനു 10 മിനിറ്റ് മുൻപ് ചൈനഗ്രാസ് വെള്ളത്തിൽ മുങ്ങികിടക്കുന്ന പാകത്തിൽ ഇട്ടു വയ്ക്കുക.
- ഒരേ സമയം ചൈനാഗ്രാസും പാലും 2 പാത്രത്തിൽ വേവിക്കാൻ വയ്ക്കുക.
- പാൽ ചൂടായി വരുമ്പോൾ പാൽപ്പൊടി ചേർത്ത് കൊടുക്കുക.
- പാൽ തിളച്ച ശേഷം തീ ഓഫാക്കി ജ്യൂസ് ചേർത്തിളക്കുക.
- ഈ കൂട്ടിലേക്കു ചൂടോടെ ചൈനാഗ്രാസ് അരിച്ചൊഴിക്കുക.
- നന്നായി യോജിപ്പിച്ച ശേഷം പുഡ്ഡിങ് പാത്രത്തിലേക്ക് മാറ്റുക.
- 2 മണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ചു കഴിക്കാം, പുഡ്ഡിങ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.