കുട്ടികൾക്കിഷ്ടപ്പെട്ട പഞ്ഞി പോലുള്ള ഡോനട്ട്
Mail This Article
നല്ല പഞ്ഞിപോലുള്ള ഡോനട്ട് ഉണ്ടാക്കാം
ചേരുവകൾ :
-മൈദ - 300 ഗ്രാം (2 1/4 കപ്പ് )
-പഞ്ചസാര - 50 ഗ്രാം (1/4 കപ്പ് )
-ചെറുചൂട് പാൽ - 120 എംൽ (1/2 കപ്പ് )
-ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത് ) - 50 ഗ്രാം (1/4 കപ്പ് )
-ഉപ്പ് - 1/4 ടീസ്പൂൺ
-യീസ്റ്റ് - 2 ടീസ്പൂൺ
-മുട്ട - 1
-സൺഫ്ലവർ ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
• ഒരു ബൗളിലോട്ട് ചെറുചൂട് പാലും യീസ്റ്റും കൂട്ടിചേർക്കുക. ഇത് മാറ്റി വയ്ക്കുക. 5 - 10 മിനിറ്റ് കഴിയുമ്പോൾ ഇത് പുളിച്ച് പൊങ്ങുന്നതാണ്. പുളിച്ച് പൊങ്ങിയശേഷം ഇതിലേക്ക് ഉരുക്കിയ ബട്ടറും മുട്ടയും ചേർത്ത് യോജിപ്പിക്കുക.
• വേറൊരു ബൗളിൽ മൈദ, ഉപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
• ഇതിൽ യീസ്റ്റ് മിശ്രിതം ചേർത്ത് നന്നായി കുഴച്ചെടുക്കുക. സ്റ്റാൻഡ് മിക്സർ/ഹാൻഡ് മിക്സർ അഥവാ കൈകൊണ്ട് തന്നെ നന്നായി കുഴച്ച് എടുക്കാവുന്നതാണ്.
• കുഴച്ചെടുത്ത ഈ മാവ് ഒരു എണ്ണ തടവിയ ബൗളിലോട്ട് മാറ്റി ഒരു മണിക്കൂർ അടച്ച് വയ്ക്കുക.
• ഒരു മണിക്കൂറിനുശേഷം പൊങ്ങിയ മാവ് എടുത്ത് ഒന്നുകൂടി കുഴച്ചു 1/2 ഇഞ്ച് കട്ടിയിൽ പരത്തി എടുക്കാം. ഡോനട്ട് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക.
• ഇത് ഒരു ട്രെയിലേക്ക് വെച്ച് വീണ്ടും പൊങ്ങാൻ മാറ്റിവയ്ക്കുക.
• ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂട് ആകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഡോനട്ട് ഇട്ട് ചെറുതീയിൽ വറുത്ത് എടുക്കാം.
• വറുത്ത് എടുത്ത ഈ ഡോനട്ട് ചെറുചൂടോടെ പഞ്ചസാര പൊടിയിലോ, ചോക്ലേറ്റിലോ മുക്കി ഇഷ്ട്ടം അനുസരിച്ച് എടുക്കാവുന്നതാണ്.
നല്ല അടിപൊളി ഡോനട്ട് തയ്യാർ.