വീശി അടിക്കാതെ, രുചിയും മയവുമുള്ള പാൽ പൊറോട്ട
Mail This Article
പൊറോട്ടയെക്കാൾ രുചിയുള്ള പാൽ പൊറോട്ട. വീശി അടിക്കാതെ തന്നെ രുചിയും മയവുമുള്ള പാൽ പൊറോട്ട തയാറാക്കാം.
ചേരുവകൾ
1. മൈദ/ ഗോതമ്പ് പൊടി -രണ്ടു കപ്പ്
2. മുട്ട - ഒന്ന്
3. പാൽ - ഒരു കപ്പ്
4. പഞ്ചസാര - ഒരു ടേബിൾസ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. നെയ്യ് - 1 ടേബിൾസ്പൂൺ
7. പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
8. നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി കുഴച്ചെടുക്കുക . പാൽ അൽപാൽപമായി ചേർത്തു കുഴയ്ക്കണം. നല്ല മയത്തിൽ കുഴച്ചതിന് ശേഷം അരമണിക്കൂർ മൂടിവയ്ക്കുക .
കുഴച്ച മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ എടുത്ത് ചപ്പാത്തി പോലെ പരത്തുക. ഇതിൽ അൽപം നെയ്യ് പുരട്ടി അല്പം പാൽ പൊടി വിതറുക.
നാലു വശത്തുനിന്നും ചതുരാകൃതിയിൽ മടക്കുക .
വീണ്ടും കനം കുറച്ചു പരത്തി ദോശക്കല്ലിൽ ചുട്ടെടുക്കുക. അല്പം നെയ്യ് അല്ലെങ്കിൽ ബട്ടർ പുരട്ടി ചുട്ടെടുത്താൽ രുചി കൂടും.
English Summary : Paal Paratha, Milk Paratha Recipe