ADVERTISEMENT

കപ്പ കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പര്‍ ടേസ്റ്റിയായ മധുരം തയാറാക്കാം.

ചേരുവകൾ:

•  കപ്പ - 1 കപ്പ്
•  ശര്‍ക്കര - 100 ഗ്രാം
•  വെള്ളം - 1 കപ്പ്
•  തേങ്ങാ ചിരകിയത് - 1/2 കപ്പ്
•  ചുക്കുപൊടി - 1/4 ടീസ്പൂണ്‍
•  ഏലയ്ക്കാ പൊടി - 1/4 ടീസ്പൂണ്‍
•  ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

•  കപ്പ ചെറിയ കഷണങ്ങളാക്കി മുറിച്ച്, ഉപ്പ് ചേര്‍ത്ത് നന്നായി വേവിച്ച്, വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക.

•  ശര്‍ക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് പാനിയാക്കുക.

• 1/2 കപ്പ് വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വേവിച്ച് ഊറ്റി വച്ച കപ്പയും തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയില്‍ തിളപ്പിക്കുക.

•  അതിനുശേഷം ശര്‍ക്കര പാനി ചേര്‍ത്ത് കുറുകി വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം.

•  ഇനി ചുക്കുപൊടിയും ഏലയ്ക്കാ പൊടിയും ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com