ദാഹവും ക്ഷീണവും അകറ്റാൻ 5 വ്യത്യസ്ത ലസ്സി രുചികൾ
Mail This Article
×
വേനലിൽ കുളിർമ നൽകാനും വിശപ്പും ദാഹവും ക്ഷീണവും അകറ്റാൻ വ്യത്യസ്തമായ അഞ്ച് രുചികളിൽ ലസ്സി തയാറാക്കാം.
ചേരുവകൾ
- തൈര് - ഒരു ലിറ്റർ (പുളി ഇല്ലാത്ത കട്ട തൈര് )
- പഞ്ചസാര – ആവശ്യത്തിന്
- കൈതചക്ക - ഒരു കഷ്ണം
- മാങ്ങ - രണ്ട് എണ്ണം
- ഷമാം - ഒരു കഷ്ണം
- പൊതിന ഇല , ഇഞ്ചി ചെറിയ കഷ്ണം ചെറു നാരങ്ങ ചെറിയ കഷ്ണം
- കസ്കസ് - രണ്ട് സ്പൂൺ
- ബദാം, അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
- ഐസ് ക്യൂബ്സ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- തൈരിൽ പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ച് എടുക്കുക. സാധാരണ ലെസ്സി തയാറാക്കാൻ ഇതിൽ ഐസ് കഷ്ണങ്ങൾ ചേർത്ത് ഉപയോഗിക്കാം. മാങ്ങ, കൈതച്ചക്ക, ഷമാം ഓരോന്നും വെള്ളം ചേർക്കാതെ നന്നായി മിക്സിയിൽ അടിച്ച് എടുത്ത് മാറ്റി വയ്ക്കുക.
- പുതിനയില, ഇഞ്ചി, ചെറുനാരങ്ങ നീരും ചോർത്ത് അടിച്ച് എടുക്കുക.
- ഓരോ പഴച്ചാറും ആവശ്യത്തിന് തൈരും ചേർത്ത് അടിച്ച് എടുക്കുക. അടിപൊളി ലസ്സി തയാർ. അണ്ടിപരിപ്പും ബദാമും കസ്കസും (ആവശ്യമെങ്കിൽ ) ഐസും ചേർത്ത് കുടിക്കാം.
English Summary : Lassi is a popular traditional dahi-based drink or regional name for buttermilk.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.