ADVERTISEMENT

ള്ളം തണുപ്പിക്കാൻ സ്പെഷലായി തായാറാക്കാം പുതിന ലെമൺ ജ്യൂസ്. 

ചേരുവകൾ:

  • പുതിന ഇല - 1 കപ്പ് 
  • നാരങ്ങാ - 4 എണ്ണം 
  • വെള്ളം - 1 ലിറ്റർ 
  • പഞ്ചസാര - 1 കപ്പ് 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 

 

തയാറാക്കുന്ന വിധം:

നാരങ്ങാ പിഴിഞ്ഞ്‌ കുരു കളഞ്ഞു നീര് എടുത്ത് മാറ്റി വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഒരു അരിപ്പ വച്ച്  അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യാനുസരണം ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. പുതിന ലെമൺ ജ്യൂസ് റെഡി.

English Summary : Mint lemon juice, Pothena lemon juice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com