മാമ്പഴവും പാലും ചേർത്തൊരു സൂപ്പർ കൂൾ ഡ്രിങ്ക്
Mail This Article
×
മാമ്പഴം കൊണ്ട് ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ടേസ്റ്റി ഡെസേർട്ട് ഇതാ...
ചേരുവകൾ
- പഴുത്ത മാമ്പഴം - 1
- പാൽ - 2 കപ്പ്
- പഞ്ചസാര - അരക്കപ്പ്
- വാനില എസൻസ് - 1 ടീസ്പൂൺ
- കസ്റ്റാർഡ് പൗഡർ - 4 ടേബിൾസ്പൂൺ
- ചെറി
- മാമ്പഴം കഷ്ണങ്ങളാക്കിയത് - അരക്കപ്പ്
- കാഷ്യു - 2 ടേബിൾസ്പൂൺ
- ബദാം - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- മാമ്പഴം തൊലി കളഞ്ഞു മുറിച്ചു മിക്സിയിൽ ഇട്ടു വെള്ളം ചേർക്കാതെ അരച്ചെടുത്തു മാറ്റിവയ്ക്കുക.
- പാൽ പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക.
- ഇതിലേക്കു കസ്റ്റാർഡ് പൗഡർ പാലിൽ കലക്കി ഒഴിച്ച് കൊടുത്തു വേവിക്കുക, വാനില എസൻസ് ചേർക്കുക.
- ഇതിലേക്കു അരച്ചുവച്ച മാമ്പഴത്തിന്റെ പേസ്റ്റ് ചേർത്തിളക്കുക.
- തീ ഓഫ് ചെയ്തു മാമ്പഴം കഷ്ണങ്ങളാക്കിയത്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേർത്തിളക്കി ചൂടാറാൻ വയ്ക്കുക.
- ശേഷം തണുപ്പിച്ച് വിളമ്പാം.
- ചെറി, മംഗോ കഷ്ണങ്ങൾ വച്ച് അലങ്കരിക്കാം.
English Summary : Mango dessert, Super Cool Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.