മധുര സേവ, കൊതി തീരെ കൊറിക്കാം
Mail This Article
×
ഓണ പലഹാരങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് മധുരസേവ. ഏറ്റവും എളുപ്പത്തിൽ, ഏറ്റവും കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല മധുരമുള്ള മധുരസേവ.
ചേരുവകൾ
- കടലമാവ് - രണ്ട് കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - ഒരു ടേബിൾസ്പൂൺ
- വെള്ളം - ആവശ്യത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
- പഞ്ചസാര - മുക്കാൽ കപ്പ്
- വെള്ളം - കാൽ കപ്പ്
- ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
- കടലമാവിലേക്ക് ഉപ്പും നെയ്യും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം അൽപാൽപം ഒഴിച്ചുകൊടുത്തു ചപ്പാത്തി മാവിന്റെ അയവിൽ കുഴച്ചെടുക്കുക.
- സേവാനാഴിയിൽ മധുര സേവയുടെ അച്ച് ഇട്ടു മാവു നിറയ്ക്കുക.
- വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മാവ് പിഴിയുക. മുത്തു തുടങ്ങുമ്പോൾ തിരിച്ചുംമറിച്ചും ഇടുക. ഇളം ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം.
- തയാറാക്കിയ സേവ ചെറിയ കഷണങ്ങളാക്കി ഒടിച്ചു വയ്ക്കുക.
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ഏലയ്ക്കാപ്പൊടിയും കൂടി തിളപ്പിക്കുക.
- നൂൽ പരുവത്തിലുള്ള പാനി ആവുമ്പോൾ തീ കെടുത്തി വറുത്തുവച്ചിരിക്കുന്ന സേവ ചേർത്ത് ഇളക്കുക.
- പഞ്ചസാര കട്ടിയായി സേവയിൽ പൊതിഞ്ഞു വരുന്ന പരുവം വരെ കൈ എടുക്കാതെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം.
- നന്നായി തണുത്തതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവയ്ക്കുക.
- രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
English Summary : Easy Madhura Seva, Onam Special Snack.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.