ഉരുളക്കിഴങ്ങ് പെപ്പർ ഫ്രൈ , അഞ്ച് മിനിറ്റിനുള്ളിൽ റെഡി
Mail This Article
×
ചോറിനും ചപ്പാത്തിക്കും പറ്റിയ സൂപ്പർടേസ്റ്റി ഫ്രൈ, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 3 എണ്ണം
- വെളുത്തുള്ളി -10 അല്ലി
- സവാള - 1 വലുത്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി / ചതച്ച കുരുമുളക് - 2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സവാള എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക. (ഉരുളക്കിഴങ്ങു കനം കുറച്ചു ചതുരത്തിൽ മുറിച്ചെടുക്കാം )
- പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ജീരകം വറക്കുക. ശേഷം മഞ്ഞൾപ്പൊടി ചേർത്ത് വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. 2 മിനിറ്റിനു ശേഷം അരിഞ്ഞ ഉരുളക്കിഴങ്ങു ചേർക്കുക.
- നന്നായി യോജിപ്പിച്ചു പാൻ അടച്ചു വച്ച് ചെറു തീയിൽ വേവിക്കുക.
- വെന്തു വരുമ്പോൾ ചതച്ചെടുത്ത കുരുമുളക് /പൊടി ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഗരം മസാല ചേർത്ത് ഒന്നുകൂടി ഇളക്കി, കറിവേപ്പില ചേർത്ത് ഡ്രൈയാക്കി എടുക്കാം.
- സൂപ്പർ ഈസി പൊട്ടറ്റോ പെപ്പെർ ഫ്രൈ റെഡി.
English Summary : Potato Pepper Fry, Quick and Easy Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.