ADVERTISEMENT

ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് വേണ്ടി തയാറാക്കുന്ന അതീവ  രുചികരമായ പായസമാണ് അരവണ പായസം. മറ്റ് പായസങ്ങൾ  അപേക്ഷിച്ച് ഏറേനാൾ കേടാവാതെ ഇരിക്കും എന്നതാണ് അരവണ പായസത്തിന്റെ പ്രത്യേകത. നെയ്യും ശർക്കരയും സാധാരണ പായസത്തേക്കാൾ കൂടുതൽ അളവിൽ ചേർക്കുന്നതിനാൽ വളരെ കുറച്ച് അളവിൽ മാത്രമേ ഇത് കഴിക്കാറുള്ളൂ.

ചേരുവകൾ

  • ഉണക്കലരി - മുക്കാൽ കപ്പ്
  • വെള്ളം - അഞ്ച് കപ്പ്
  • ശർക്കര-  അര കിലോ
  • കൽക്കണ്ടം - കാൽ കപ്പ്
  • നെയ്യ് - അര കപ്പ്  + 2 ടേബിൾസ്പൂൺ
  • ചുക്കുപൊടി - ഒരു ടീസ്പൂൺ
  • ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
  • തേങ്ങാക്കൊത്ത് - കാൽ കപ്പ്
  • അണ്ടിപ്പരിപ്പ് - കാൽ കപ്പ്
  • ഉണക്കമുന്തിരി - കാൽ കപ്പ്

തയാറാക്കുന്ന വിധം

  • അരി കഴുകി വെള്ളം ഊറ്റി കളഞ്ഞു വയ്ക്കുക.
  • ശർക്കര, അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചു വയ്ക്കുക.
  • കട്ടിയുള്ള ഒരു പാത്രത്തിൽ അഞ്ച് കപ്പ് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ കഴുകി വാരി വച്ച അരിയിട്ട് ഇടത്തരം ചൂടിൽ വേവിക്കുക.
  • അരി നന്നായി വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ ശർക്കരപ്പാനി ചേർത്ത് കൊടുക്കുക.
  • ശർക്കരപ്പാനിയും അരിയും ചേർത്ത് നന്നായി വരട്ടി എടുക്കുക. കട്ടിയാവാൻ തുടങ്ങുമ്പോൾ  കൽക്കണ്ടം ചേർത്തു കൊടുക്കുക.
  • ഇടയ്ക്കിടക്ക് അൽപാൽപമായി നെയ്യ് ചേർത്തു കൊടുക്കുക. അരക്കപ്പ് നെയ്യ് മൊത്തത്തിൽ പായസത്തിലേക്ക് ചേർത്തുകൊടുക്കണം.
  • നെയ്യും ശർക്കരയും അരിയും നന്നായി യോജിച്ച് വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേർത്ത് കൊടുക്കാം.
  • എല്ലാം കൂടി നന്നായി യോജിച്ച് നല്ല മണം വരുമ്പോൾ തീ ഓഫ് ചെയ്യുക.
  • ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ ബ്രൗൺ നിറത്തിൽ വറുത്ത് പായസത്തിൽ ചേർക്കുക. .

(അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ചേർക്കണം എന്ന് നിർബന്ധം ഇല്ല)

English Summary :  Aravana Payasam Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com