ADVERTISEMENT

ചോറിനൊപ്പം നല്ല രുചിയുള്ള പാവയ്ക്കാ തോരൻ തയാറാക്കിയാലോ?

ചേരുവകൾ 

  • പാവയ്ക്ക - 2 കപ്പ്
  • ബീൻസ്  - 1 കപ്പ്
  • കാരറ്റ്   - 1 കപ്പ്
  • കടുക്  - 1 ടീസ്പൂൺ
  • ജീരകം  - 1 ടീസ്പൂൺ
  • ഉള്ളി  - 1 കപ്പ്
  • പച്ചമുളക്  - 1-2
  • വെളുത്തുള്ളി   - 2 
  • കറിവേപ്പില
  • തേങ്ങാ  - 1 കപ്പ്
  • ചതച്ച മുളക്  - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • പാത്രത്തിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക. 
  • അതിൽ ജീരകം മൂപ്പിച്ചു ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റാം. ഇതിലേക്കു തേങ്ങയും ചതച്ച മുളകും ചേർത്തിളക്കി അരിഞ്ഞ പാവക്കയും ബീൻസും കാരറ്റും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പാത്രം അടച്ചുവച്ചു വേവിക്കുക. 
  • പച്ചക്കറികൾ വെന്തു കഴിഞ്ഞു വെള്ളം തോർത്തിയെടുക്കുക.

English Summary : Mixed Vegetable Thoran for Lunch. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com