ADVERTISEMENT

ഫൈബർ, പ്രോട്ടീൻ ഇവ ചെറുപയറിൽ ധാരാളമുണ്ട്. ചെറുപയർ എന്നും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് എല്ലാ പ്രായത്തിലുള്ള ആളുകൾക്കും വളരെ നല്ലതാണ്. ചെറുപയർ കൊണ്ട് എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന അതീവ രുചികരമായ വിഭവമാണ് ചെറുപയർ ഉലർത്തിയത്. ഒരു നോൺ വെജ് കൂട്ടാൻ കഴിക്കുന്ന അതേ രുചിയാണ് ഈ ചെറുപയർ വിഭവത്തിന്. ചോറ്, കഞ്ഞി,പുട്ട് ചപ്പാത്തി എന്നിവയുടെ കൂടെ സൂപ്പർ കോമ്പിനേഷനാണ്.

 

ചേരുവകൾ

  • ചെറുപയർ - ഒരു കപ്പ്
  • വെള്ളം - ഒന്നര കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • സവാള - 1 വലുത്
  • വെളുത്തുള്ളി - 4 അല്ലി
  • വറ്റൽമുളക് - 3
  • തേങ്ങാക്കൊത്ത് - കാൽ കപ്പ്
  • കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം

  • ചെറുപയർ നന്നായി കഴുകി ഒന്നര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നാലു വിസിൽ വരുന്നതുവരെ പ്രഷർകുക്കറിൽ വേവിക്കുക. (ചെറുപയർ വെള്ളത്തിൽ കുതിർത്തുവച്ച ശേഷം വേവിച്ചാൽ ഒരു വിസിൽ മതിയാവും)
  • സവാളയും വറ്റൽ മുളകും വെളുത്തുള്ളിയും മിക്സിയിൽ ചതച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തും കറിവേപ്പിലയും വഴറ്റുക.
  • തേങ്ങ ഇളം ബ്രൗൺ നിറമാകുമ്പോൾ ചതച്ച സവാള കൂട്ട് ചേർത്ത് പച്ചമണം മാറി എണ്ണ തെളിയുന്നതുവരെ വഴറ്റുക.
  • കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റി വേവിച്ച ചെറുപയർ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • എല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.

English Summary : Green gram Stir fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com