ADVERTISEMENT

വളരെ രുചികരമായി ചായയ്ക്കൊപ്പം കഴിക്കാവുന്നൊരു വെജിറ്റബിൾ റോൾ.

 

ചേരുവകൾ

  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • സവാള – 1 ചെറുതായി അരിഞ്ഞത്
  • കാപ്സിക്കം – 1/2
  • കാബേജ് – 1കപ്പ്
  • കാരറ്റ് – 1 ചെറുതായി മുറിച്ചത്
  • ബീൻസ് – 4 എണ്ണം
  • മുളകുപൊടി –  1 ടീസ്പൂൺ
  • കുരുമുളകു പൊടി – 1 ടീസ്പൂൺ
  • സോയാസോസ് – 1 ടീസ്പൂൺ
  • ചില്ലി വിനാഗിരി – 1 ടീസ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ്‌
  • മൈദ – 1 കപ്പ്‌
  • വെള്ളം

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർക്കുക. സവാള വഴറ്റുക.

ഒന്നു വഴറ്റിയതിനു ശേഷം പച്ചക്കറികൾ ചേർക്കുക. പൊടികൾ ചേർക്കുക. ഉപ്പ് ചേർക്കുക. സോസുകൾ ചേർക്കുക. 

3 മിനിറ്റ് ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക

മൈദ ദോശ മാവിന്റെ പാകത്തിന് കലക്കി ചുട്ടെടുക്കുക.

ചുട്ടെടുത്തതിൽ വെജ് മിക്സ് വച്ച് മടക്കി ചൂടായ എണ്ണയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

വെജ് സ്പ്രിങ് റോൾ തയാർ.

 

English Summary : Vegetable Spring Roll Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com