ADVERTISEMENT

ഗോതമ്പുപൊടി ഉപയോഗിച്ച് നല്ല രുചിയുള്ള, മൃദുവായ പാലപ്പം ഞൊടിയിടയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

 

ചേരുവകൾ  

  • ഗോതമ്പ് പൊടി - രണ്ട് കപ്പ്    
  • തേങ്ങ ചിരകിയത്  - ഒരു കപ്പ്
  • ചോറ്‌ - കാല്‍ കപ്പ്  
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ  
  • പഞ്ചസാര  - 1 ടേബിള്‍സ്പൂണ്‍  
  • ഉപ്പ് - ആവശ്യത്തിന് 
  • ചെറുചൂടുവെള്ളം - രണ്ട് കപ്പ്

 

തയാറാക്കുന്ന വിധം

• മിക്സിയുടെ ജാറിലേക്ക് ഗോതമ്പുപൊടിയും തേങ്ങാ ചിരകിയതും ചോറും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. 

• ഇനി ഇതിലേക്ക് പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക.

• ഈ മാവ് ഒരു വലിയ ബൗളിൽ ഒഴിച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക. 

• 1/2 മണിക്കൂറിന് ശേഷം ചേര്‍ത്തിളക്കി, ഓരോ സ്പൂൺ വീതം ചൂടാക്കിയ അപ്പച്ചട്ടിയിൽ ഒഴിച്ചു ചുറ്റിച്ചു കൊടുക്കുക.  ഇനി തീ കൂട്ടി വയ്ക്കാം. അരികിൽ ചെറിയ തുളകൾ വന്നു തുടങ്ങിയാൽ തീ താഴ്ത്തി മൂടി വയ്ക്കണം.

• കുറച്ചു സമയം കഴിഞ്ഞാൽ മൂടി മാറ്റി നോക്കാം. നടുഭാഗം വെന്താൽ ചട്ടിയില്‍ നിന്നും എടുത്ത് ഇഷ്ടമുള്ള കറിയ്ക്കൊപ്പം ചൂടോടെ വിളമ്പാം.

 

English Summary : Instant Wheat Appam, Quick Breakfast Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com