ADVERTISEMENT

രാവിലത്തെ പലഹാരങ്ങൾക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാം ഉരുളക്കിഴങ്ങ് ഭാജി.

 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 400 – 500 ഗ്രാം വരെ
  • സവാള - 1 ഇടത്തരം
  • തക്കാളി - 1/4
  • പച്ചമുളക് - 4
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ്
  • വെള്ളം
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ക്യൂബ്സായി മുറിക്കുക.
  • സവാളയും തക്കാളിയും ഇഞ്ചിയും അരിഞ്ഞെടുക്കുക. മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക.
  • ഉയർന്ന തീയിൽ പ്രഷർ കുക്കറിൽ 3 വിസിൽ വരുന്നതു വരെ വേവിക്കുക.
  • വേവിച്ച ഉരുളക്കിഴങ്ങിൽ കുറച്ച് കഷ്ണങ്ങൾ മാഷ് ചെയ്ത് എടുക്കുക.
  • ഗ്രേവി കട്ടിയുള്ളതാകാൻ കുറച്ച് നേരം വേവിക്കുക. വെളിച്ചെണ്ണയിൽ കടുക്, കറിവേപ്പില എന്നിവ വറുത്ത് കറിയിൽ ചേർക്കുക.

 

English Summary : Easy potato bhaji,beachelors Special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com