ബട്ടർസ്കോച്ച് ഐസ്ക്രീം വീട്ടിലുണ്ടാക്കാം
Mail This Article
ചൂടിനെ പറപ്പിക്കാൻ ഉഗ്രൻ ബട്ടർസ്കോച്ച് ഐസ്ക്രീം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പഞ്ചസാര - 5 ടേബിൾസ്പൂൺ
- വെള്ളം - 3 ടേബിൾ സ്പൂൺ
- കശുവണ്ടി - 12 എണ്ണം
- വെണ്ണ - 1 ടേബിൾസ്പൂൺ
ബട്ടർ സ്കോച്ച് സോസ്
- പഞ്ചസാര - 1 കപ്പ്
- വെള്ളം - കാൽ കപ്പ്
- വെണ്ണ - 50 ഗ്രാം
- വാനില എസ്സൻസ് - 1 ടീസ്പൂൺ
- വിപ്പിങ് ക്രീം - 4 കപ്പ്
- മിൽക്ക് മെയ്ഡ് - 1
- വാനില എസൻസ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിലേക്കു പഞ്ചസാരയും വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യുക. കാരമലൈസിലേക്കു കശുവണ്ടി ചേർത്ത് മിക്സ് ചെയ്യുക. ഈ സമയത്തു സ്റ്റൗ ഓഫ് ചെയ്യുക. കാരമലൈസിലേക്കു വെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്തു ഒരു ബട്ടർ പേപ്പറിലേക്കു കാരമലൈസ് ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക.
ഇനി സോസ് തയാറാക്കാം. ഒരു പാനിലേക്കു പഞ്ചസാരയും വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യുക. കാരമലൈസ് ആകുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യുക. എന്നിട്ടു കാരമലൈസിലേക്കു വെണ്ണ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് വിപ്പിങ് ക്രീം ചേർത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക. ഇതേ സോസിലേക്കു വാനില എസൻസ് കൂടി ചേർത്ത് മിക്സ് ചെയ്താൽ സോസ് തയാർ.
നേരത്തെ റെഡിയാക്കിയ കാരമലൈസ് നട്സ് ചൂടാറിയ ശേഷം ഒന്ന് പൊടിച്ച് എടുക്കുക. ഇനി ക്രീം ബീറ്റ് ചെയ്തു എടുക്കണം.ഒരു ബൗളിൽ ഐസ് എടുത്തു അതിനു മുകളിൽ ഒരു ബൗൾ വച്ച് അതിലേക്കു ക്രീം ഒഴിച്ച് ബീറ്റ് ചെയ്യണം.(ബീറ്റ് ചെയ്യാൻ എടുക്കുന്ന ബൗൾ ബീറ്ററിന്റെ ബ്ലേഡ് എന്നിവ ഫ്രീസറിൽ വച്ച് നന്നായി തണുപ്പിച്ചു എടുക്കാൻ മറക്കരുത് ) നന്നായി ബീറ്റ് ചെയ്ത ക്രീമിലേക്കു വാനില എസെൻസ് ചേർത്ത് മിക്സ് ചെയ്യുക.
മധുരത്തിന് അനുസരിച്ചു മിൽക്ക് മെയ്ഡ് കൂടി ചേർത്ത് ക്രീം ഒന്ന് കൂടി മിക്സ് ചെയ്യുക.
നേരത്തെ തയാറാക്കിയ സോസ് ആവശ്യത്തിന് അനുസരിച്ചു ചേർത്ത് മിക്സ് ചെയ്ത ശേഷം പൊടിച്ച് എടുത്ത നട്സ് ചേർത്ത് മിക്സ് ചെയ്തു ഒരു എയർ ടൈറ്റ് ആയ പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 8 മണിക്കൂർ കഴിഞ്ഞു ഐസ്ക്രീം പുറത്തെടുത്തു വിളമ്പാം.
English Summary : Delicious Butterscotch ice cream can be easily prepared without eggs or ice cream powder.