ADVERTISEMENT

കോരി ഒഴിക്കുന്ന മാവു കൊണ്ട് ഈ രീതിയിൽ തയാറാക്കുന്ന ഇടിയപ്പത്തിൽ വെള്ളം കൂടിപ്പോകില്ല . 

 

ചേരുവകൾ  

  • വറുത്ത അരിപ്പൊടി  - 1 കപ്പ് 
  • വെള്ളം  - ഒന്നേകാൽ കപ്പ് 
  • വെളിച്ചെണ്ണ  - 1 ടേബിൾസ്പൂൺ 
  • ഉപ്പ് ആവശ്യത്തിന്  
  • തേങ്ങാ ചിരകിയത്  - അര കപ്പ് 

 

തയാറാക്കുന്ന വിധം 

•ഒരു പാനിൽ അരിപ്പൊടിയും വെള്ളവും വെളിച്ചെണ്ണയും ഉപ്പും കൂടി  കട്ടയില്ലാതെ  കലക്കിയെടുക്കുക.

•ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ  വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം. 

•ചെറിയ ചൂടിൽ ഇത് ഒരു മിനിറ്റു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കാം.  ചൂടോടെ ചിക്കൻ കറി കൂട്ടി കഴിക്കാം.

 

English Summary : Melt in the mouth idiyappam could be easily made using this batter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com