ADVERTISEMENT

പരമ്പരാഗതമായി പേഡ നിർമ്മിക്കുന്നത് ഖോയ അല്ലെങ്കിൽ മാവ ഉപയോഗിച്ചാണ്. മണിക്കൂറുകളോളം പാൽ തിളപ്പിച്ചാണ്‌ ഖോയ അല്ലെങ്കിൽ മാവ ലഭിക്കുന്നത്. എന്നാല്‍ പാൽപ്പൊടി ഉപയോഗിച്ച് പേഡ തയാറാക്കാന്‍ എളുപ്പമാണ്‌. കൂടുതൽ സമയമെടുക്കുന്നതുമില്ല.

ചേരുവകൾ

• പാൽ - 3/4 കപ്പ്
• പഞ്ചസാര - 1/3 കപ്പ്
• പാൽപ്പൊടി - 1 കപ്പ്
• നെയ്യ് - 2 ടീസ്പൂൺ
• ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

•  അടി കട്ടിയുള്ള ഒരു പാത്രത്തിൽ പാലും പഞ്ചസാരയും യോജിപ്പിച്ചു ചെറുതായി ചൂടാക്കുക. ഇനി ഇതിലേക്ക് പാൽപ്പൊടി കുറേശ്ശേ ചേർത്തിളക്കി ഒട്ടും കട്ടയില്ലാതെ യോജിപ്പിച്ച ശേഷം ചെറിയ തീയിലിട്ട് തുടരെയിളക്കുക. 

• 10 മിനിറ്റിനുശേഷം കുറുകി തുടങ്ങുമ്പോള്‍ നെയ്യ് കുറേശ്ശേ ചേര്‍ത്തു കൊടുക്കണം. ടേസ്റ്റ് ഇഷ്ടമുണ്ടെങ്കില്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. പാത്രത്തിൽ നിന്നും വിട്ട് വരുന്ന പാകം ആകണം. അപ്പോള്‍ തീ ഓഫ് ചെയ്ത് നെയ്യ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. (കൂടുതല്‍ കട്ടിയായി പോവാതിരിക്കാനാണ്‌ പാത്രം മാറ്റുന്നത്)

• അതിനുശേഷം കയ്യിൽ കുറച്ചു നെയ് പുരട്ടി, പേഡ ഷേപ്പ് ചെയ്തെടുക്കാം.

ശ്രദ്ധിക്കുക

•  കൂടുതൽ സമയം പാകം ചെയ്താല്‍ കട്ടിയാകും.
•  മിശ്രിതം ചൂടുള്ളപ്പോൾ തന്നെ പേഡകൾ ഷേപ്പ് ചെയ്യുക, അല്ലെങ്കില്‍ ശരിയായി രൂപപ്പെടുത്താൻ കഴിയില്ല.

English Summary : Milky and pristine, the pedas are the life of an Indian festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com