ADVERTISEMENT

വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മധുരവിഭവമാണ് ഗുലാബ് ജാമുൻ.

ചേരുവകൾ

  • പാൽപ്പൊടി - ഒരു കപ്പ്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • പഞ്ചസാര - 2 കപ്പ്
  • വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം

പാൽപ്പൊടി ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക, വെള്ളം കൂടി പോകരുത്. കയ്യിൽ ഒട്ടാത്ത പാകത്തിൽ വേണം കുഴയ്ക്കാൻ, അര സ്പൂൺ എണ്ണ കയ്യിൽ തടവി, ചെറിയ ഉരുളകളായിട്ടു ഉരുട്ടി എടുക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ഉരുളകൾ ഓരോന്നായി എണ്ണയിൽ വറുത്തെടുക്കുക. തീ കുറച്ചു വച്ച് നല്ല ബ്രൗൺ കളർ ആകുന്നത്  വരെ വറുത്തെടുക്കുക .

മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് പാനിയാക്കാൻ വയ്ക്കുക. പഞ്ചസാര ഉരുക്കി കുറുക്കാൻ തുടങ്ങുമ്പോൾ കുങ്കുമപ്പൂവ് ചേർക്കാം (ആവശ്യമെങ്കിൽ). തീ ഓഫാക്കി  വറുത്തു വച്ചിട്ടുള്ള  ഉരുളകൾ ഓരോന്നായി പഞ്ചസാര പാനിയിലേക്കു ചേർത്തു കൊടുക്കാം. കുറച്ചു സമയം  അടച്ചു വച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ് . അടച്ചു വയ്ക്കുമ്പോൾ ഗുലാബ് ജമുന് ഉള്ളിലേക്കു പഞ്ചസാരപ്പാനി നിറഞ്ഞു കുതിർന്നു നല്ല സോഫ്റ്റായി മാറും.

ശ്രദ്ധിക്കാൻ

1. ഉരുളകൾ ചെറിയ വലുപ്പത്തിൽ ഉരുട്ടാൻ ശ്രമിക്കുക. പഞ്ചസാരപ്പാനിയിൽ ഇടുമ്പോൾ ഇതു ഇരട്ടിവലുപ്പമാകും.
2. വറക്കുമ്പോൾ തീ കുറച്ചു വച്ച് ഉള്ളും കൂടെ വേവിക്കാൻ ശ്രദ്ധിക്കണം.
3. ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിച്ചാൽ കൂടുതൽ രുചികരമാണ്.

English Summary : Gulab jamun is one of the most popular Indian desserts that are enjoyed by both kids and adults alik.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com